തിരുവനന്തപുരം: ഹിജാബ് കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.കേസിലെ ഹൈക്കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ശിരോവസ്ത്ര നിരോധനം ചോദ്യം ചെയ്തുളള ഹര്‍ജികള്‍ കര്‍ണാടക ഹൈക്കോടതി തളളിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.തന്റെ വാദം ശരിയായതില്‍ പ്രത്യേക സന്തോഷമൊന്നുമില്ല. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുഖ്യധാരയിലേക്ക് വരാനുള്ള അവസരമാണിത്. മറ്റ് സഹോദരിമാരെ പോലെ മുസ്ലിം വനിതകളും രാജ്യനിര്‍മാണത്തില്‍ പങ്കുചേരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.പ്രവാചക കാലത്തെ സ്ത്രീകള്‍ ശിരോവസ്ത്രം അനാവശ്യമെന്ന് വിശ്വസിച്ചിരുന്നതായും ദൈവം അനുഗ്രഹിച്ചു നല്കിയ സൗന്ദര്യം മറച്ചുവയ്ക്കാനുള്ളതല്ലെന്നും ഗവര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.