ബെംഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരെ ഉഡുപി വനിത പി.യു.കോളേജിലെ വിദ്യാർഥിനികൾ നൽകിയ ഹർജിയിൽ 11 ദിവസത്തെ വാദം കേൾക്കലിന് ശേഷം ഫെബ്രുവരി 25 ന് കേസ് വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. ചീഫ് ജസ്റ്റീസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റീസ് ജെ.എം. ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് ഹർജികളിൽ വാദം കേട്ടത്.
അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ ഒരാഴ്ചത്തേയ്ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങൾ, ആഹ്ലാദ പ്രകടനങ്ങൾ, കൂടി ചേരലുകൾ എന്നിവ വിലക്കിയിട്ടുണ്ട്. മാർച്ച് 15 മുതൽ 21 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.