ബെംഗളൂരു: ഹിജാബ് നിരോധവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ഫുള്‍ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഭരണഘടനാപരമായ വിഷയങ്ങള്‍ പരിശോധിക്കാനുള്ളതിനാല്‍ വാദം തുടരുമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. വിഷയത്തില്‍ ഇന്നലെയും രൂക്ഷമായ വാദമാണ് കോടതിയില്‍ അരങ്ങേറിയത്. ഹിജാബ് മതാചാരത്തിന്റെ ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു.
മലയാളി കാമുകനെ തേടി ബംഗളുരുവിൽ എത്തിയ പാക് യുവതി അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം മടങ്ങുന്നു
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കര്‍ണാടക സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതചിഹ്നങ്ങള്‍ അനുവദിക്കില്ലെന്നും കര്‍ണാടക ഹൈക്കോടതിയില്‍ വ്യക്തമാക്കി.
- ടെസ്റ്റ് ചെയ്ത 78 തവണയും കോവിഡ് പോസിറ്റീവ്; ഒരു വർഷത്തിലേറെയായി ക്വാറന്റൈനിൽ; കുടുംബത്തെ കാണുന്നത് ജനലിലൂടെ, അമ്പരപ്പിച്ച് ഈ കോവിഡ് രോഗി
- പഴയ ഡ്രൈവിംഗ് ലൈസന്‍സാണോ ഉപയോഗിക്കുന്നത്? എങ്കില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസാന അവസരം; ഈ തീയതി ശ്രദ്ധിക്കുക