Home Featured കർണാടകയിലെ ഹിജാബ് നിരോധനം; വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്ന് മുഖ്യമന്ത്രി

കർണാടകയിലെ ഹിജാബ് നിരോധനം; വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്ന് മുഖ്യമന്ത്രി

by കൊസ്‌തേപ്പ്

ബംഗ്ലൂരു: ഹിജാബ് നിരോധനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗീയ ഭിന്നിപ്പ് വർധിപ്പിക്കാൻ അധികാരികൾ കൂട്ട് നിന്നെന്നെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങൾ രണ്ടാം പൗരൻ എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം നേട്ടത്തിനായി ഭീതിതമായ അന്തരീക്ഷം രാജ്യമാകെ ഉണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു.

മുസ്ലീം വിഭാഗത്തെകുറിച്ച് ഭീതിപരത്താൻ ശ്രമിക്കുന്നു. ലൗജിഹാദ് അടക്കം സംഘപരിവാർ പണപ്പുരയിൽ നിന്ന് ഉയരുന്നു. പോപ്പുലർഫ്രണ്ട് എസ്‍ഡിപിഐ ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങൾ സംഘപരിവാറിന്റെ ഈ നീക്കങ്ങൾക്ക് ഗുണമാകുന്നു. ന്യൂനപക്ഷ വർഗീയതും പരസ്പരപുരകമാകുന്നു. മത വർഗീയ ശക്തികൾ ദേശീയതയുടെ മൂടുപടം അണിയുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

തിരുവോണം ബംപർ നറുക്കെടുത്തു, ഫലം അറിയാന്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബംപർ പ്രഖ്യാപിച്ചത്. 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് TJ 750605 എന്ന നമ്പർ ടിക്കറ്റിനാണ്. 5 കോടിയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്ത് പേർക്കാണ് മൂന്നാം സമ്മാനം. ഇത്തവണ 67 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. ഇവയിൽ 66 ലക്ഷത്തോളം ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്.

എങ്ങനെ ലോട്ടറി ഫലം അറിയാം

Step 1: നിങ്ങളുടെ മൊബൈലിലോ കമ്പ്യൂട്ടറിലോ ഏതെങ്കിലും വെബ് ബ്രൗസറിൽ പ്രവേശിക്കുക.

Step  2: ബ്രൗസറിലെ സെർച്ച് ബാറിൽ http://www.keralalotteries.com എന്ന് സെർച്ച് ചെയ്യുക.

Step  3: ആദ്യം കാണുന്ന ‘കേരള സ്റ്റേറ്റ് ലോട്ടറീസ്’ എന്ന സർക്കാർ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

Step  4: അപ്പോൾ ലഭിക്കുന്ന പേജിന്റെ മുകളിൽ നൽകിയിരിക്കുന്ന ‘റിസൾട്ട് വ്യൂ’ എന്ന ബട്ടണോ അല്ലെങ്കിൽ താഴെ കാണുന്ന ‘ലോട്ടറി റിസൾട്സ്’ എന്ന ബട്ടണോ ക്ലിക്ക് ചെയ്യുക.

Step 5: അതിനു ശേഷം ലഭിക്കുന്ന പേജിൽ – ലോട്ടറിയുടെ പേര്, നറുക്കെടുപ്പ് നമ്പർ, നറുക്കെടുപ്പ് തിയതി എന്നിവ അടങ്ങിയ ഒരു പട്ടിക കാണാൻ സാധിക്കും. അതിൽ നിങ്ങൾക്ക് ഫലമറിയേണ്ട ടിക്കറ്റ് തിരഞ്ഞെടുത്ത് അതിന്റെ സമീപത്ത് കാണുന്ന ‘വ്യൂ’വിൽ ക്ലിക്ക് ചെയ്യുക.

Step 6: ഇപ്പോൾ നിങ്ങൾക്ക് ഒരു പിഡിഎഫ് ലഭ്യമാകും. അതിൽ ഒന്നാം സമ്മാനം മുതൽ അവസാന സമ്മാനം വരെ ലഭിച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ രേഖപ്പെടുത്തിയിട്ടുണ്ടാകും. ആദ്യ മൂന്ന് സ്ഥാനങ്ങളിലെ ടിക്കറ്റ് നമ്പറുകൾ കോഡും സ്ഥലവും ഉൾപ്പടെ പൂർണരൂപത്തിലും നൽകിയിരിക്കുക. നാലാം സമ്മാനം മുതലുള്ള ടിക്കറ്റുകളുടെ ആദ്യ നാല് അക്കങ്ങളുമായിരിക്കും സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുക.

You may also like

error: Content is protected !!
Join Our WhatsApp Group