ന്യൂഡല്‍ഹി: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരായ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ച കര്‍ണാടക സര്‍ക്കാറിന് നോട്ടിസയച്ചിരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാന്‍ഷു ദുലിയ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹരജി കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കേരളത്തിലെ മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
പിഞ്ചു കുഞ്ഞ് കടുവയുടെ വായില്‍, രക്ഷിക്കാനായി അമ്മയുടെ ജീവന്മരണ പോരാട്ടം; ധീരത
ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് അമ്മയുടെ ധീരത. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അര്‍ച്ചന ചൗധരിയാണ് കടുവയുടെ വായില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്. മൂത്രം ഒഴിക്കാന്‍ വീടിന് വെളിയില്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയാന്‍ കടുവ ശ്രമിച്ചപ്പോഴാണ് അര്‍ച്ചന ചൗധരി ചെറുത്തുനില്‍പ്പ് നടത്തിയത്.
കടുവയെ അര്‍ച്ചന ചൗധരി ആക്രമിച്ചതോടെ, കടുവ യുവതിക്ക് നേരെ തിരിഞ്ഞു. അതിനിടെ യുവതി ഒച്ചയെടുത്ത് ആളെ കൂട്ടിയാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്. ആളുകൂടിയതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറയുകയായിരുന്നു. അര്‍ച്ചനയുടെ കൈയ്ക്കും അരക്കെട്ടിനും പുറത്തുമാണ് പരിക്കേറ്റത്. കുഞ്ഞിന്റെ തലയ്ക്കും പുറത്തുമാണ് പരിക്ക്.
നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും അടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കടുവയെ കണ്ടെത്തുന്നതിനും ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.