15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഫീസും പിഴയും വർധിപ്പിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ വർഷം ഏപ്രിൽ ഒന്നു മുതലാണ് വർധിപ്പിച്ച ഫീസ് നിലവിൽ വന്നത്. കഴിഞ്ഞ ഒക്‌ടോബർ നാലിനാണ് മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചത്.2017ൽ നേരത്തെ കേന്ദ്രസർക്കാർ പുറപ്പെടുവിച്ച സമാനമായ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.
“ഡബ്ല്യുപി നമ്പർ 10499/2017-ൽ പ്രതിഭാഗം നമ്പർ. 1/സെൻട്രൽ പുറപ്പെടുവിച്ച സമാനമായ വിജ്ഞാപനം ഈ കോടതി റദ്ദാക്കിയതായി ഹർജിക്കാരന് വേണ്ടിയുള്ള പഠിച്ച അഭിഭാഷകൻ സമർപ്പിക്കുന്നു,” പുതിയ കാര്യവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് അടിയന്തര നോട്ടീസ് പുറപ്പെടുവിച്ച് ഹൈക്കോടതി അറിയിപ്പ്.
മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; 3 പേർ അറസ്റ്റിൽ
ബെംഗളൂരു: ഹൊസന്ദയിൽ മുൻകാമുകിയുടെ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ 3 പേർ അറസ്റ്റിൽ. ശിവമൊഗ്ഗ സ്വദേശി സമാർത്ത് നയ്യാർ (27) ആണ് ഈ മാസം 7നു മരിച്ചത്. ആനേക്കൽ സ്വദേശി കിരൺ, അരുൺ, രാകേഷ് എന്നിവരെയാണു ബൊമ്മനഹള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.കിരണുമായുള്ള ബന്ധത്തിൽ നിന്നു പിൻമാറിയ യുവതി സമാർത്തുമായി അടുക്കുകയായിരുന്നു.
ഹൊങ്ങസന്ദയിലെ അപ്പാർട്ട്മെനിൽ ഇരുവരും ഒരുമിച്ചായിരുന്നു താമസം.യുവതി ജോലിക്ക് പോയ സമയത്ത് കിരൺ അപ്പാർട്ട്മെന്റിലെത്തി ബന്ധത്തിൽ നിന്ന് പിൻമാറാൻ സമാർത്തിനോട് ആവശ്യപ്പെട്ടു. വാക്കേറ്റത്തിനിടെ മൂവരും ചേർന്നു സമാർത്തിനെ മർദിക്കുകയായിരുന്നു. തുടർന്ന് ഇവർ കടന്നുകളഞ്ഞു. ഗുരുതരമായി പരുക്കേറ്റ സമാർത്തിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപിച്ചെങ്കിലും 2 ദിവസത്തിനു ശേഷം മരിച്ചു.