കൊച്ചി: മീഡിയവണ്‍ ചാനലിന്‍റെ പ്രവര്‍ത്തനം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുന്നത് രണ്ട് ദിവസത്തേക്ക് ഹൈകോടതി മരവിപ്പിച്ചു.ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിനോട് കോടതി വിശദീകരണം തേടി. ഹരജി വീണ്ടും ബുധനാഴ്ച പരിഗണിക്കാന്‍ മാറ്റി. ജസ്റ്റിസ് എന്‍. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. തത്സമയ സംപ്രേഷണം ഉടന്‍ പുനരാരംഭിക്കും. സംപ്രേഷണം തടഞ്ഞത് രാജ്യസുരക്ഷാ കാരണങ്ങളാലാണെന്നും കോടതി ഇടപെടല്‍ പാടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ചാനലിന് സുരക്ഷാ അനുമതി നിഷേധിച്ചത്തിന് മതിയായ കാരണമുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.
സുരക്ഷ കാരണം പറഞ്ഞ സര്‍ക്കാര്‍ നിര്‍ദേശത്തിന്‍റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തത്കാലം നിര്‍ത്തിവെക്കുകയാണെന്നുമായിരുന്നു എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചത്. രണ്ടാം തവണയാണ് മീഡിയവണ്‍ സംപ്രേഷണം കേന്ദ്രം തടയുന്നത്.
മീഡിയവണ്‍ എഡിറ്ററുടെ പ്രസ്താവനയുടെ പൂര്‍ണരൂപം:
പ്രിയ പ്രേക്ഷകരെ,
മീഡിയവണിന്‍െറ സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്‍െറ വിശദാംശങ്ങള്‍ മീഡിയവണിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്‍െറ പൂര്‍ണനടപടികള്‍ക്കു ശേഷം മീഡിയവണ്‍ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും.
നീതി പുലരുമെന്ന പ്രതീക്ഷയോടെ തല്‍ക്കാലം സംപ്രേഷണം ഇവിടെ നിര്‍ത്തുന്നു.
പ്രമോദ് രാമന്‍
എഡിറ്റര്‍,
മീഡിയവണ്‍