ബെംഗളൂരു: വിദേശ പൗരൻമാർക്ക്ഇന്ത്യയിൽ വിസ ലഭിക്കുകയോ അത് പുതുക്കുകയോ ചെയ്യുന്നതിൽ നിയമപരമായ അവകാശമില്ലെന്ന് കർണാടക ഹൈക്കോടതി. വിസ നിഷേധിക്കുന്നതിന് കാരണം വിശദീകരിക്കേണ്ട ബാധ്യത സർക്കാരിനില്ലെന്നും കോടതി പറഞ്ഞു.വിസ പുതുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദേശ പൗരന്മാർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയിൽ താമസിക്കുന്നതും വിസ അനുവദിക്കുന്നതുമെല്ലാം കേന്ദ്ര സർക്കാരിന്റെഅധികാര പരിധിയിലാണെന്നും കോടതി കൂട്ടിച്ചേർത്തു.കേസിൽ ഹർജിക്കാരായ നൈജീരിയൻ പൗരന്മാരായ ഓബിന്ന ജെറിമിഹ ഓകാഫർയും ജോൺ അഡേവാഘ് വാൻദെഫാനും വിസ റദ്ദാക്കിയ മുൻ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഭരണഘടന അവകാശങ്ങളായ ആർട്ടിക്കിൾ 19,21 നിഷേധിക്കപ്പെട്ടതായുള്ള പരാമർശത്തിലാണ് കോടതിയുടെ മറുപടി. ചീഫ് ജസ്റ്റിസ് വിഭു ബഖുയും ജസ്റ്റിസ് സി.എം. പുനാചയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.