ബെംഗളൂരു :സംസ്ഥാനത്ത് അലഞ്ഞുനടക്കുന്ന കന്നുകാലികളെ സംരക്ഷിക്കാൻ ഗോശാല ഒരുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിശദാംശങ്ങളിൽ തൃപ്തി വരാതെ ഹൈക്കോടതി. ജൂണിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഗോവധ നിരോധന നിയമം നിലവിലുള്ള കർണാടകയിൽ നിലവിൽ 31 ജില്ലകൾക്കും ഓരോന്നു വീതമാണ് ഗോശാലക ളുള്ളത്. ഇത് 100 ആയി ഉയർത്താൻ ലക്ഷ്യമിട്ട് 50 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. കർഷകർ ഉപേക്ഷിക്കുന്നതിനെതുടർന്ന് അലഞ്ഞുനടക്കുന്നതും കശാപ്പുശാലകളിൽ നിന്നും മറ്റും രക്ഷിച്ചെടുക്കുന്നതുമായ കന്നു കാലികളെയാണ് ഗോശാലകളിൽ പാർപ്പിക്കുന്നത്.