Home Featured ബംഗ്ലൂരു : സിദ്ധരാമയ്യ കോലാറിൽ മത്സരിക്കുമോ? സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ്.

ബംഗ്ലൂരു : സിദ്ധരാമയ്യ കോലാറിൽ മത്സരിക്കുമോ? സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കാതെ ഹൈക്കമാൻഡ്.

ബംഗ്ലൂരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും മുതിർന്ന നേതാവ് സിദ്ധരാമയ്യയുടെ മണ്ഡലം സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡ് ഇനിയും തീരുമാനമെടുത്തിട്ടില്ല. ഹൈക്കമാന്റിനെ മറികടന്നുള്ള സ്ഥാനാർത്ഥി പ്രഖ്യാപനത്തിനുമപ്പുറം ആഭ്യന്തര സർവേയും കോലാറിൽ സിദ്ധരാമക്ക് അനുകൂലമല്ലെന്നതാണ് പ്രഖ്യാപനം നീളുന്നതിന് പ്രധാന കാരണം. കോലാറിലെ നിലവിലെ ജെഡിഎസ് എംഎൽഎ ശ്രീനിവാസ ഗൗഡ കോൺഗ്രസ് അനുകൂല പ്രസ്താവനകളുമായി തന്റെ നിലപാട് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഗൗഡ കോൺഗ്രസിൽ ചേരുമെന്ന് ഉറപ്പാണ്. ഇതെല്ലാം മുൻകൂട്ടിക്കണ്ടാണ് സിദ്ധരാമയ്യ കോലാറിൽ നിന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്ന് വ്യക്തമാണ്. എന്നാൽ സിദ്ധരാമയ്യ കോലാറിൽ നിന്ന് മത്സരിച്ചാൽ ജയിച്ചേക്കില്ലെന്നാണ് പാർട്ടി നടത്തിയ ആഭ്യന്തര സർവേയിൽ നിന്നും വ്യക്തമാകുന്നത്. ഇതോടെയാണ് തൽക്കാലം കോലാറിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം നീട്ടിയത്.ഇന്നലെ ദില്ലിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ സ്ഥാനാർഥി പട്ടികയ്ക്ക് യോഗം അംഗീകാരം നൽകിയിട്ടുണ്ട്.

തന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം എടുത്തിട്ടില്ലെന്ന് സ്ഥിരീകരിച്ച സിദ്ധരാമയ്യ, ഹൈക്കമാൻഡ് പറയുന്നത് പോലെ അനുസരിക്കുമെന്നും വ്യക്തമാക്കി. കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇത്തവണ ആരുമായും സഖ്യത്തിനില്ല. പോരാട്ടം ഒറ്റക്കായിരിക്കുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ വ്യക്തമാക്കിക്കഴിഞ്ഞു.

‌കോവിഡ് ഇനി വെറുമൊരു പകര്‍ച്ചപ്പനി, പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നു: ലോകാരോഗ്യ സംഘടന

കോവിഡ് 19ന്റെ പാന്‍ഡെമിക്ക് ഘട്ടം അവസാനിക്കുന്നെന്ന് ലോകാരോഗ്യ സംഘടന. ഈ വര്‍ഷത്തോടെ കോവിഡിനെ വെറുമൊരു പകര്‍ച്ചപ്പനിയുടെ ഗണത്തിലേക്ക് ഒതുക്കാന്‍ കഴിയും.സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വൈറസിനെ നോക്കി കാണുന്ന പോലെ കോവിഡ്-19 നെയും കാണുന്ന കാലം വരുമെന്ന് ഡബ്ല്യൂഎച്ച്‌ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കല്‍ റയാന്‍ പറഞ്ഞു.”കോവിഡ് 19നെ സീസണല്‍ ഇന്‍ഫ്ളുവന്‍സ പോലെ കാണുന്ന ഒരു സ്ഥിതിയിലേക്ക് നമ്മള്‍ എത്തുകയാണ്. ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

ഈ വൈറസ് മരണത്തിന് കാരണമാകുകയും ചെയ്യും. പക്ഷെ നമ്മുടെ സമൂഹത്തെയോ ആശുപത്രി പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുന്ന ഒന്നായിരിക്കില്ല”, മൈക്കല്‍ റയാന്‍ പറഞ്ഞു.കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ച്‌ മൂന്ന് വര്‍ഷം പിന്നിടുമ്ബോഴാണ് ആശ്വാസ വാര്‍ത്ത. കോവിഡ് 19നെ പൊതു ആരോഗ്യ അടിയന്തരാവസ്ഥയായി കാണേണ്ട സ്ഥിതി അവസാനിച്ചെന്ന് ഈ വര്‍ഷം പറയാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2020 ജനുവരി 30ന് ചൈനയ്ക്ക് പുറത്ത് 100ല്‍ താഴെ മാത്രമായിരുന്നു കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

എന്നാല്‍ മാര്‍ച്ച്‌ 11 ആയപ്പോഴേക്കും സ്ഥിതി മാറി. പല രാജ്യങ്ങളിലും കാര്യങ്ങള്‍ കൈവിട്ട് തുടങ്ങിയിരുന്നു. ‘ഞങ്ങള്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിര്‍ണായക നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പക്ഷെ എല്ലാവരും അങ്ങനെ ചെയ്തില്ല. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഏകദേശം 70ലക്ഷത്തോളം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യഥാര്‍ത്ഥ കണക്ക് അതിലും മുകളിലാണ്”, റയാന്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group