ബെംഗളൂരു: പാർലമെന്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിധാനസൗധയിലെ സുരക്ഷ ശക്തമാക്കാൻ കൂടുതൽ സി.സി.ടി.വി.കളും സെൻസറുകൾ ഉപയോഗിച്ചുള്ള സാങ്കേതിക സംവിധാനങ്ങളുമൊരുക്കാൻ സർക്കാർ തീരുമാനം.സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നതിൽ വിദഗ്ധരായ ഏതാനും കമ്പനികളുമായി ഉദ്യോഗസ്ഥർ ചർച്ച നടത്തിവരുകയാണെന്ന് സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. നിയമസഭയ്ക്കുള്ളിൽ പ്രവേശിക്കുന്നവർക്ക് ചിപ്പ് ഘടിപ്പിച്ച കാർഡ്, ദേഹപരിശോധനയ്ക്ക് ആധുനിക സ്കാനറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഏർപ്പെടുത്തുക. രണ്ടുമാസത്തിനുള്ളിൽ വിധാനസൗധയുടെ സുരക്ഷ ഇരട്ടിയാക്കുകയാണ് ലക്ഷ്യമിടുന്നത്.
വിധാനസൗധയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനം നിലച്ച സി.സി.ടി.വി. ക്യാമറകൾ മാറ്റി പുതിയവ സ്ഥാപിക്കാൻ നേരത്തേ സർക്കാർ ഫണ്ടനുവദിച്ചിരുന്നു. എന്നാൽ ഈ പ്രവൃത്തി ഇതുവരെ പൂർത്തിയായിട്ടില്ല. അതിവേഗം പ്രവൃത്തി പൂർത്തിയാക്കാൻ സ്പീക്കർ നിർദേശം നൽകിയിട്ടുണ്ട്.നിലവിൽ പോലീസുൾപ്പെടെ ഒന്നിലധികം ഏജൻസികൾക്കാണ് വിധാനസൗധയുടെ സുരക്ഷാചുമതല. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ചകളുണ്ടായാൽ ആർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് കണ്ടെത്തുക എളുപ്പമല്ല. ഘട്ടംഘട്ടമായി വിധാനസൗധയുടെ സുരക്ഷാചുമതല പൂർണമായി പോലീസിന്റെ ഉത്തരവാദിത്വമാക്കി മാറ്റാനാണ് തീരുമാനം.
ഇതോടെ വാച്ച് ആൻഡ് വാർഡ് ഉൾപ്പെടെയുള്ളവർ പോലീസിന്റെ കീഴിലാകും. സന്ദർശക പാസുകൾ പരിശോധിക്കാനും ഉറപ്പുവരുത്താനുമുള്ള അധികാരവും പോലീസിന് നൽകും. പാർലമെന്റിൽ ആക്രമണമുണ്ടാകുന്നതിനുമുമ്പും വിധാനസൗധയുടെ സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് പരാതികളുയർന്നിരുന്നു. സിദ്ധരാമയ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ യുവാവ് സഭയിൽ കയറി എം.എൽ.എ.യുടെ സീറ്റിലിരുന്നത് ഏറെ വിവാദമായിരുന്നു.
എന്ത് ബിഡല്‍സാണിഷ്ടാ’, കൃഷ്ണകുമാറിന്റെ കഥകേട്ട് അമ്ബരന്ന് സോഷ്യല്‍ മീഡിയ, പോലീസില്‍ പരാതി
നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ലാത്ത താരമാണ്. ഏറ്റവുമൊടുവിലായി തന്റെ കുട്ടിക്കാലത്തെ ഓര്‍മകളെന്ന പേരില്‍ താരം പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ.പണ്ട് തന്റെ വീട്ടില്‍ ജോലിയെടുക്കാനായി വന്നിരുന്നവര്‍ക്ക് പറമ്ബില്‍ കുഴികുത്തി കഞ്ഞി നല്‍കിയിരുന്നെന്നും അത് താന്‍ കൊതിയോടെ നോക്കിയിരുന്നെന്നുമാണ് കൃഷ്ണകുമാര്‍ പറയുന്നത്.കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവിന്റ യൂട്യൂബ് ചാനലില്‍ 5 മാസം മുമ്ബ് അപ്ലോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വിവാദമായത്.
കൃഷ്ണകുമാറിന്റെ കുട്ടിക്കാലത്ത് നടന്നിരിക്കാന്‍ ഇടയില്ലാത്ത ഒരു കാര്യം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് നടന്‍ തട്ടിവിടുകയാണെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. സവര്‍ണ ജാതിയില്‍ ഇപ്പോഴും അഭിരമിക്കുന്നയാളാണ് കൃഷ്ണകുമാറെന്നും അങ്ങേയറ്റം മോശമായിരുന്ന ഒരു സമ്ബ്രദായത്തെ ഇപ്പോഴും ഉയര്‍ത്തിപ്പിടിച്ചാണ് കൃഷ്ണകുമാര്‍ സംസാരിക്കുന്നതെന്നുമൊക്കെയാണ് പൊതുവെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍.വീട്ടില്‍ പറമ്ബ് വൃത്തിയാക്കാനെത്തിയ പണിക്കാര്‍ക്ക് മുറ്റത്ത് കുഴികുത്തി ഇല വെച്ച് പഴങ്കഞ്ഞി നല്‍കിയ അനുഭവമാണ് യുട്യൂബ് ചാനലിലൂടെ കൃഷ്ണകുമാര്‍ പറയുന്നത്.
ജോലിക്കാര്‍ക്ക് മണ്ണില്‍ കുഴികുത്തി ഭക്ഷണം നല്‍കിയിരുന്നത് താന്‍ നേരിട്ട് കണ്ടിരുന്നു. വീട്ടില്‍ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാര്‍ കുഴിയില്‍ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിതാവ് എഫ്‌എസിടിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ കാര്യം കൃഷ്ണകുമാര്‍ ഓര്‍ത്തെടുക്കുന്ന വീഡിയോ അഞ്ചുമാസം മുന്‍പുള്ളതാണ്.സംഭവത്തില്‍ സാമൂഹ്യ പ്രവര്‍ത്തക ധന്യ രാമന്‍ പൊലീസില്‍ പരാതി നല്‍കി. ഭരണഘടനയും 1955 ലെ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് ആക്ടും രാജ്യത്ത് നിലവില്‍ വന്ന ശേഷമാണ് ഇത്തരത്തിലൊരു സംഭവം കൃഷ്ണകുമാര്‍ തന്റെ വീട്ടില്‍ നടന്നിട്ടുള്ളതായി പറഞ്ഞത്.
അതു പ്രകാരമാണ് പരാതി നല്‍കിയതെന്ന് ധന്യ രാമന്‍ പറഞ്ഞു.സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണ, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരടങ്ങുന്ന കുടുംബം യുട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവെക്കാറുണ്ട്.