ബെംഗളൂരു: ഹെന്നൂരിൽ നടന്ന റെയ്ഡിൽ തോക്കും ബുള്ളറ്റുകളും 10 പെട്രോൾ ബോംബു കളും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ തോക്ക് ഇടപാടുകാരൻ സയദ് അസ്ഗറിനെ ചോദ്യം ചെയ്തതിതിനെ തുടർന്നാണു റെയ്ഡ് നട ത്തിയതെന്ന് ബെംഗളുരു ഈസ്റ്റ് ഡിസിപി ഭീമ ശങ്കർ ഗുലേഡ് പറഞ്ഞു.
ഹെന്നൂരിൽ നിന്ന് അറസ്റ്റിലായ ഗുണ്ടാ നേതാവ് മുഹമ്മദ് അജീമുദ്ദീൻ അറസ്റ്റിലായതോടെയാണു സയദ് അസ്ഗറിന്റെയും കൂട്ടാളികളായ ഫയാസുള്ളയുടെയും മുനവർ പാഷയുടെയും അറസ്റ്റിനു വഴിയൊരുങ്ങിയത്.
അജിമുദ്ദീനെ അക്രമിക്കാനായി ഫയാസുള്ള കരുതിവച്ച പെട്രോൾ ബോംബുകളും തോക്കുമാണു റെയ്ഡിൽ പിടികൂടിയത്.