അനുവാദമില്ലാതെ ഷൂട്ട് ചെയ്ത രംഗങ്ങള്‍ ഒഴിവാക്കാൻ വരെ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞവരുണ്ടെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്.സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്നത് കടുത്ത ലൈംഗക ചൂഷണമാണെന്നാണ് റിട്ട.ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. കരാറില്ലാത്ത നഗ്ന രംഗങ്ങള്‍ ഷൂട്ട് ചെയ്തത് സിനിമയില്‍ നിന്നും ഒഴിക്കാൻ ആവശ്യപ്പെട്ട നടിയോട് സംവിധായകൻ വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടില്‍ പറയുന്നു. നടിമാരുടെ മൊഴി പരാമർശിച്ചാണ് റിപ്പോർട്ട്.
അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത ഡബ്ബിംഗ് സമയത്താണ് കണ്ടത്, ആ സീൻ ഒഴിക്കാൻ ആവശ്യപ്പെട്ടപ്പോള്‍ ലംഗിക താത്പര്യത്തിന് വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെട്ടാന്നാണ് മൊഴി.നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. സിനിമാ സെറ്റില്‍ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂ. സ്ത്രീ അഭിനേതാക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.
മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാല്‍ വെള്ളം കുടിക്കാതെ പല സ്ത്രീകളും ലൊക്കേഷനില്‍ കഴിയേണ്ട അവസ്ഥ ആണ്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല. ലൊക്കേഷനില്‍ തന്നെ മറയുണ്ടാക്കി പ്രഥമകാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയാണ്.ജൂനിയർ ആർട്ടിസ്റ്റുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാല്‍ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്. വനിതാ പ്രൊഡ്യൂസർമാരെയും നടന്മാരും പ്രവർത്തകരും അപമാനിക്കും. സിനിമയിലെ സ്ത്രീയെ ഒരു ലൈംഗിക വസ്തുവായി മാത്രമാണ് പലരും കാണുന്നത്.
‘നോ’ പറഞ്ഞാല്‍ ഓക്കെ ആയ സീനുകള്‍ വരെ വലതവണ റീട്ടേക്ക് എടുപ്പിക്കും. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം ചെയ്യും. പരാതി പറഞ്ഞാല്‍ കുടുംബത്തെ വരെ ഭീഷണിപ്പെടുത്തും. ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ അസഭ്യവർഷം നടത്തി മാനസികമായി തകർക്കും. ഇതിനായി വലിയ സംഘം തന്നെ ഉണ്ടെന്നും ഹേമക്കമ്മിറ്റിക്ക് മുമ്ബാകെ നടിമാർ മൊഴി നല്‍കിയിട്ടുണ്ട്.വഴങ്ങാത്തവരെ പ്രശ്‍നക്കാരായി മുദ്രകുത്തുകയാണ്. പൊലീസിനെ സമീപിക്കാത്തത് ജീവനില്‍ ഭയമുള്ളതിനാലാണ്.
സിനിമയിലെ ഉന്നതരും അതിക്രമം കാട്ടിയിട്ടുണ്ടെന്നാണ് മൊഴി. ഏറെ നാളത്തെ സസ്പെൻസിന് ഒടുവില്‍ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങള്‍ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാല്‍ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
സന്ധ്യക്ക് പ്രസവ വേദന അനുഭവപ്പെട്ടത് ബസില്‍ യാത്ര ചെയ്യവേ; കണ്ടക്ടറും യാത്രക്കാരിയായ നഴ്സും അവസരത്തിനൊത്തുയര്‍ന്നു; യുവതിക്ക് ബസില്‍ സുഖപ്രസവം
ബസിനുള്ളില്‍ യുവതിക്ക് സുഖപ്രസവം. തെലങ്കാനയിലെ ഗഡ്‌വാള്‍ സ്വദേശിനിയായ സന്ധ്യ എന്ന യുവതിയാണ് ബസിനുള്ളില്‍ യാത്ര ചെയ്യവെ പ്രസവിച്ചത്.തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻറെ (ടിജിഎസ്‌ആർടിസി) ബസില്‍ ഗഡ്വാളില്‍ നിന്നും വനപർത്തിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവതി പ്രസവിച്ചത്. ബസിലെ വനിതാ കണ്ടക്ടർ ഭാരതിയും ബസിലുണ്ടായിരുന്ന നഴ്സായ യുവതിയും ചേർന്നാണ് പ്രസവം എടുത്തത്. തുടർന്ന് യുവതിയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ബസില്‍ യാത്ര ചെയ്യവേ യുവതിക്ക് പെട്ടെന്ന് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ബസ് നിർത്തി. വനിതാ കണ്ടക്ടർ ഭാരതി മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിൻറെ സഹായത്തോടെ പ്രസവം എടുക്കുകയായിരുന്നു. കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്‌ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചപ്പോള്‍, നിമിഷ നേരം കൊണ്ട് വൈറലായി. പ്രസവശേഷം അമ്മയെയും മകളെയും കൂടുതല്‍ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ ഇങ്ങനെ എഴുതി, “തിങ്കളാഴ്‌ച രാവിലെ സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്‌വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങള്‍ക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു. വിവരമറിഞ്ഞ വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി.
അതേ ബസില്‍ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സിൻറെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയെയും കുഞ്ഞിനെയും പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. നിലവില്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെൻറിൻറെ പേരില്‍ അഭിനന്ദനങ്ങള്‍. കൃത്യസമയത്ത് നേഴ്‌സിൻറെ സഹായത്തോടെ പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.” അദ്ദേഹം എഴുതി.യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്ബോള്‍ തന്നെ സാമൂഹിക ഉത്തരവാദിത്തമെന്ന നിലയില്‍ ടിജിഎസ്‌ആർടിസി ജീവനക്കാർ സേവന മനോഭാവം പ്രകടിപ്പിക്കുന്നത് വലിയ കാര്യമാണെന്നും, വിസി സജ്ജനാർ കൂട്ടിച്ചേർത്തു.
നിരവധി പേരാണ് വനിതാ കണ്ടക്ടർ ജി ഭാരതിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “കണ്ടക്ടർ ഓണ്‍ ഡ്യൂട്ടിയും നഴ്‌സും മികച്ച ജോലി ചെയ്തു. ഇരുവർക്കും എൻറെ ആശംസകള്‍. പുതുതായി ജനിച്ച കുഞ്ഞിനും എൻറെ ആശംസകള്‍.” ഒരു കാഴ്ചക്കാരൻ എഴുതി. വനിതാ കണ്ടക്ടർക്ക് മികച്ച പ്രതിഫലം നല്‍കണം എന്ന് കുറിച്ചവരും കുറവല്ല. “എല്ലാ നായകന്മാരും തൊപ്പികള്‍ ധരിക്കില്ല,” എന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. “കണ്ടക്ടർക്ക് പ്രത്യേക ഇൻക്രിമെൻറ് നല്‍കണം” എന്നും നിരവധി പേർ എഴുതി.