നഗരത്തിലെ ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടാൻ ഇനി ഹെല്പ്ലൈൻ. ഗതാഗതപ്രശ്നങ്ങള്‍ക്ക് 112 ഹെല്പ് ലൈൻ ഡയല് ചെയ്യാമെന്ന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ബി.ദയാനന്ദ പറഞ്ഞു. നഗരത്തിലെ താമസക്കാരും പൊലീസും തമ്മിലുള്ള പ്രതിമാസ ആശയവിനിമയമായ മാസിക ജനസമ്ബര്‍ക്ക ദിവസയില് ഉയര്‍ന്ന നിര്‍ദേശമാണ് നടപ്പാക്കുന്നതെന്ന് കമീഷണര്‍ പറഞ്ഞു.ഹെല്പ്ലൈൻ വഴി ലഭിക്കുന്ന ഇത്തരം പരാതികള്‍ ട്രാഫിക്കിലെ ഹൊയ്സാല വിഭാഗത്തിന് പകരം കോബ്ര വിഭാഗം കൈകാര്യം ചെയ്യും. ബൈക്കുകളിലെത്തുന്ന കോബ്ര വിഭാഗത്തിന് ഇത്തരം അടിയന്തര കാളുകള്‍ സ്വീകരിച്ച് പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത ഇടങ്ങളിലേക്ക് പെട്ടെന്ന് എത്താനാകും. അടിയന്തര ആവശ്യത്തിനായി 112 എന്ന നമ്ബറിലേക്ക് ഡയല് ചെയ്യുമ്ബോള്‍, ഇൻഫൻട്രി റോഡിലെ കമീഷണറുടെ ഓഫിസിലെ കണ്ട്രോള് റൂമിലേക്ക് കോള്‍ കണക്ട് ചെയ്യും.
വിശദാംശങ്ങളും സ്ഥലവും രേഖപ്പെടുത്തിക്കഴിഞ്ഞാല്‍, വിളിക്കുന്നയാളെ സഹായിക്കാൻ അടുത്തുള്ള കോബ്ര പട്രോളിങ് വാഹനം ഉടനെത്തും. പൊലീസ് കമീഷണറുടെ നീക്കത്തെ നെറ്റിസണ്‍സ് അഭിനന്ദിച്ചു.നഗരത്തില്‍ പലയിടത്തും റോഡുകളില്‍ റൗഡി സംഘങ്ങളുടെ വിഹാരകേന്ദ്രങ്ങളാണ്. കഴിഞ്ഞയാഴ്ച മലയാളി യുവാക്കള്‍ സഞ്ചരിച്ച കാര്‍ ബൈക്കുകളിലെത്തിയ സംഘം പിന്തുടര്ന്ന് ആക്രമിക്കുകയും യാത്രക്കാരെ മര്‍ദിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി.
ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഉറപ്പുനല്‍കിയിരുന്നു.ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റി ടോള്‍ ഗേറ്റിന് സമീപം സ്കൂട്ടര്‍ യാത്രികൻ കേരള ആര്.ടി.സിയുടെ സ്വിഫ്റ്റ് എ.സി സ്ലീപ്പര്‍ ബസിന്റെ ചില്ലും ഹെഡ്ലൈറ്റുകളും അടിച്ചുതകര്‍ത്തത്. ഈ കേസില്‍ പരപ്പന അഗ്രഹാര പൊലീസ് അന്വേഷണം നടത്തിവരുകയാണ്.
സാങ്കേതിക തകരാർ; ബെംഗളൂരുവിൽ വിമാനം അടിയന്തിരമായി ഇറക്കി
ബെംഗളൂരു: ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി ഇറക്കി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഫ്ളൈ ബൈ വയർ പ്രീമിയർ 1എ എന്ന വിമാനമാണ് അടിയന്തിരമായി ഇറക്കിയത്.വിമാനത്തിന്റെ നോസ് ലാൻഡിംഗ് ഗിയറിൽ സാങ്കേതിക തകരാർ സംഭവിച്ചിരുന്നു. തുടർന്നാണ് അടിയന്തിരമായി ലാൻഡ് ചെയ്തത്. എന്നാൽ എച്ച്എഎൽ വിമാനത്താവളത്തിന്റെ റൺവേയിലുണ്ടായിരുന്ന വെള്ളക്കെട്ട് മുറിച്ചുകടക്കുന്നതിനിടെ വിമാനത്തിന്റെ മുൻഭാഗം ഇളകി മറിഞ്ഞ് വീണു.സംഭവസമയത്ത് രണ്ട് പൈലറ്റുമാരാണ് ഉണ്ടായിരുന്നതെന്നും വിമാനത്തിൽ യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.