ഹെബ്രി : സംസ്ഥാനത്തുടനീളമുള്ള എല്ലാ ദേശീയ പാതകളിലും ടോൾ പിരിക്കുന്നുണ്ടെങ്കിലും മാൽപെ മുതൽ ഹെബ്രി വരെയുള്ള നാലുവരി പാത ടോൾ രഹിത ഹൈവേ ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്ദ്‌ലാജെ.പെർഡൂർ ക്ഷേത്രത്തിന് സമീപം ഹെബ്രി-പാർക്കള-കരാവാലി ബൈപ്പാസ്-മാൽപെ വഴി 169 എ ഹൈവേ നാലുവരിയാക്കുന്നതിനുള്ള 369 കോടി രൂപയുടെ പദ്ധതിക്ക് തറക്കല്ലിട്ട ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി .
മാൽപെയിലേക്കുള്ള റോഡ് വികസിപ്പിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമാണ്. അത് ഇപ്പോൾ നടപ്പിലാക്കി വരികയാണെന്നും കരന്ദ്‌ലാജെ പറഞ്ഞു. 2 വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അവർ കൂട്ടിച്ചേർത്തു.മന്ത്രി ശോഭ കരന്ദ്‌ലാജെയുടെ പ്രത്യേക ശ്രമഫലമായാണ് ഹെബ്രി-മാൽപെ റോഡിന്റെ പ്രവൃത്തി ആരംഭിച്ചതെന്ന് കാപ്പു എംഎൽഎ ലാലാജി ആർ.മെൻഡൻ പറഞ്ഞു.
PNR സ്റ്റാറ്റസും, ലൈവ് ട്രെയിന്‍ ട്രാക്കിങും ഇനി വാട്‌സാപ്പില്‍ ; പുതിയ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ
യാത്രികര്‍ക്ക് PNR സ്റ്റാറ്റസ്, ലൈവ് ട്രെയിന്‍ ട്രാക്കിങ് തുടങ്ങിയ കാര്യങ്ങള്‍ ഇനി വാട്‌സ്‌ആപ്പിലൂടെയും അറിയാന്‍ സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ.ഈ പുതിയ ഫീച്ചര്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെയിലോഫി എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് അവതരിപ്പിച്ചത്. IRCTCയുടെ സഹകരണത്തോടെ യാത്രക്കാര്‍ക്ക് അവരുടെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ടിക്കറ്റിന്റെ PNR നമ്ബര്‍ ട്രാക്ക് ചെയ്യാനുമെല്ലാമുള്ള സൌകര്യം റെയിലോഫി വാട്‌സ്‌ആപ്പിലൂടെ നല്‍കുന്നു.വാട്‌സ്‌ആപ്പ് ചാറ്റ്‌ബോട്ടിലൂടെയാണ് പുതിയ സേവനം പ്രവര്‍ത്തിക്കുന്നത്.
ഇതിലൂടെ നമുക്ക് PNR സ്റ്റാറ്റസ്, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ്, സ്റ്റേഷനുകളുടെ വിവരങ്ങള്‍ മറ്റ് യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവയെല്ലാം അറിയാം. നിങ്ങളുടെ ടിക്കറ്റിലുള്ള 10 അക്ക PNR നമ്ബര്‍ മാത്രമുപയോഗിച്ചാണ് ഇത്രയും സേവനങ്ങള്‍ നല്‍കുന്നത്. ഈ PNR നമ്ബര്‍ ചാറ്റ് ബോട്ടിന് നല്‍കിയാല്‍ നിങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങളെല്ലാം ലഭിക്കും.
യാത്രക്കാര്‍ക്ക് പാസഞ്ചര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്ബരായ 139ലേക്ക് വിളിക്കുകയും ചെയ്യാം. PNR സ്റ്റാറ്റസ്, ലൈവ് ട്രെയിന്‍ ട്രാക്കിങ് എന്നിവ വാട്‌സ്‌ആപ്പിലൂടെ അറിയാം. റെയിലോഫി ചാറ്റ് ബോട്ട് നമ്ബരായ +91-9881193322 നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യുക.
വാട്‌സ്‌ആപ്പ് തുറന്ന് ചാറ്റ് റിഫ്രഷ് ചെയ്യുക. റെയിലോഫിയുടെ ചാറ്റ് ഓപ്പണ്‍ ചെയ്യുക. നിങ്ങളുടെ 10 അക്ക PNR നമ്ബര്‍ ടൈപ്പ് ചെയ്യുക. റെയിലോഫി ചാറ്റ് ബോട്ട് നിങ്ങള്‍ക്ക് റിയല്‍ടൈം അപ്‌ഡേറ്റുകള്‍ അടക്കം എല്ലാ വിവരങ്ങളും അയച്ചു തരും. യാത്രയ്ക്ക് മുമ്ബ് PNR നമ്ബര്‍ അയച്ചാല്‍ ട്രെയിനിന്റെ ലൈവ് അപ്‌ഡേറ്റുകള്‍ വാട്‌സ്‌ആപ്പില്‍ തന്നെ ലഭിക്കും.
വാട്‌സ്‌ആപ്പിലൂടെ റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാകുന്നതിലൂടെ യാത്രക്കാര്‍ക്ക് ഒന്നിലധികം ആപ്പുകളോ വെബ്‌സൈറ്റുകളോ ഉപയോഗിക്കേണ്ടി വരുന്നില്ല. വളരെ എളുപ്പം തന്നെ നമുക്ക് ആവശ്യമായ വിവരങ്ങളെല്ലാം റെയിലോഫി ചാറ്റ് ബോട്ട് നല്‍കുന്നു. ഭക്ഷണത്തിന്റെ കാര്യത്തിലും ഇനി ആശങ്ക വേണ്ട. സൂപ്പ് ചാറ്റ് ബോട്ടിന്റെയും റെയിലോഫി ചാറ്റ് ബോട്ടിന്റെയും നമ്ബരുകള്‍ നിങ്ങളുടെ ഫോണില്‍ സേവ് ചെയ്യാന്‍ മറക്കരുത്.