Home Featured നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടറില്‍നിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം

നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടറില്‍നിന്ന് കനത്ത പുക; മൂന്നാഴ്ചയ്ക്കിടെ നാലാമത്തെ സംഭവം

ചെന്നൈ: റോഡരികില്‍ നിര്‍ത്തിയിട്ട ഇലക്‌ട്രിക് സ്കൂട്ടറില്‍നിന്ന് കനത്ത പുക ഉയര്‍ന്നു. ഉടന്‍ ബാറ്ററി ഊരിമാറ്റിയതിനാല്‍ തീപിടിത്തം ഒഴിവായി.തമിഴ്‌നാട്ടിലെ തിരുപ്പൂരിലാണ് സംഭവം.

ബാറ്ററി മൊഡ്യൂളില്‍ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ ഉടമയെ അറിയിക്കുകയായിരുന്നു. ഉടന്‍യുവാവ് ബാറ്ററി ഊരിമാറ്റുകയും ചെയ്തു.ഇ-ബൈക്കുകള്‍ ഇത്തരത്തില്‍ പുക വമിപ്പിക്കുന്ന മൂന്നാഴ്ചക്കിടെയുണ്ടാകുന്ന നാലാമത്തെ സംഭവമാണിത്.

തിരുച്ചിറപ്പള്ളിയിലെ മണപ്പാരി മേഖലയില്‍ മറ്റൊരു ഇ-ബൈക്ക് കത്തിനശിച്ചിരുന്നു. മാര്‍ച്ച്‌ 30ന് ചെന്നൈയില്‍ നിന്ന് സമാനമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കൂടാതെ, മാര്‍ച്ച്‌ 26ന് വെല്ലൂരിലെ വീടിന് മുന്നില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് സ്കൂട്ടര്‍ പൊട്ടിത്തെറിച്ച്‌ അച്ഛനും മകളും ശ്വാസംമുട്ടി മരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group