ബെംഗളൂരു: കർണാടകയിൽ നാല് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചതിനെ തുടർന്ന് ബെംഗളൂരുവിലും തീരപ്രദേശങ്ങളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബെംഗളൂരു നഗരം, ബെംഗളൂരു റൂറൽ, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി തീരദേശ ജില്ലകൾ എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.
ഹാസൻ, ശിവമോഗ, രാമനഗർ, കുടക്, ചിക്കമംഗളൂരു ജില്ലകളിലാണ് മഴ പെയ്യാൻ പോകുന്നത്. ദക്ഷിണ കർണാടകയിലെ മൈസൂരു, മാണ്ഡ്യ, ചാമരാജനഗർ ജില്ലകളിലും കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബെംഗളൂരുവിലും തീരദേശ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ കർണാടക ജില്ലകളായ ബാഗൽകോട്ട്, ബിദർ, ഗദഗ്, കോപ്പൽ, റായ്ച്ചൂർ എന്നിവയെ മഴ ബാധിക്കില്ല.