ബെംഗളൂരു തുടർച്ചയായ മഴയ്ക്കു പിന്നാലെ ബെംഗളൂരുവിൽ സവാള, സംഭവിച്ചതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണം. കർഷകരിൽ നിന്ന് പച്ചക്കറികൾ നേരിട്ട് സംഭരിക്കുന്ന സർക്കാരിന്റെ ഹോപ്കോംസ് കടകളിൽ സവാള(54 രൂപ), തക്കാളി(62), ക്യാരറ്റ്(80), വഴുതനങ്ങ(94), വെണ്ടയ്ക്ക(80), ഉരുളക്കിഴങ്ങ്(46), പാവയ്ക്ക (46), ബീൻസ്(80) എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില.തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുടെ വില ഉയരുന്നു.
സാധാരണ ചില്ലറ വിൽപനശാലകളിൽ വിലയിൽ 5-10 രൂപയുടെ ഏറ്റക്കുറച്ചിൽ ഉണ്ടായേക്കാം. വില കൂടിയതിനാൽ മൊത്തവ്യാപാരികൾ വൻതോതിൽ പച്ചക്കറികൾ സംഭരിക്കുന്നുമില്ല. മണ്ഡ്യ, രാമനഗര, ഹൊസൂർ, കോലാർ, ചിക്കബെല്ലാപുര, ബെള്ളാരി മേഖലകളിൽ നിന്നാണ് ബെംഗളൂരുവിലേക്കുള്ള പച്ചക്കറികളിൽ സിംഹഭാഗവും എത്തുന്നത്. കൃഷിയിടങ്ങളിൽ വെള്ളം കയറിയതിനാൽ ഗദക്, ധാർവാഡ്, ബാഗൽക്കോട്ട്, ചിത്രദുർഗ തുടങ്ങിയ ജില്ലകളിൽ നിന്നു ബെംഗളൂരുവിലേക്കു ഗുണനിലവാരമുള്ള സവാളയുടെ വരവ് പകുതിയായി കുറഞ്ഞിരുന്നു.