Home Featured ബെംഗളൂരു : ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത.

ബെംഗളൂരു : ബുധനാഴ്ചവരെ ശക്തമായ മഴയ്ക്ക് സാധ്യത.

ബെംഗളൂരു : സംസ്ഥാനത്ത് ബുധനാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചാമരാജ്നഗർ, ഹാസൻ, കുടക്, മൈസൂരു എന്നീ ജില്ലകളിൽ ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.രണ്ടുദിവസമായി നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച ചിക്കമഗളൂരു, ശിവമോഗ, ഉത്തരകന്നഡ ജില്ലകളിലും ശക്തമായ മഴ ലഭിച്ചു.

ഇനി പരാതി ഇലക്ട്രയോട് പറയാം; കെഎസ്ഇബി സേവനം വാട്‌സ്ആപ്പിലും

തിരുവനന്തപുരം: ഇലക്ട്രയോട് വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്ത് വൈദ്യുതി സംബന്ധമായ പരാതികള്‍ അറിയിക്കാമെന്ന് കെഎസ്ഇബി. 9496001912 എന്നതാണ് വാട്‌സ്ആപ്പ് നമ്പര്‍. വാതില്‍പ്പടി സേവനങ്ങള്‍ക്കും വാട്‌സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ഇബി സെക്ഷന്‍ ഓഫീസിലും 1912 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ കസ്റ്റര്‍ കെയര്‍ നമ്പറിലും വിളിച്ച് അറിയിക്കാം.പുതിയ സര്‍വീസ് കണക്ഷന്‍ നടപടി ക്രമങ്ങള്‍ ഏകീകരിക്കുന്നതിനും ലഘൂകരിക്കുന്നതിലേക്കുമായി കെഎസ്ഇബി ലിമിറ്റഡ് 2018 നവംബര്‍ 2ന് പുറത്തിറക്കിയ സുപ്രധാന ഉത്തരവ് പ്രകാരമാണിത്. ഏതുതരം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷകര്‍ അപേക്ഷയോടൊപ്പം രണ്ട് രേഖകള്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്ന് കെഎസ്ഇബി. ഒന്ന് അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖ.

രണ്ടാമത്തേത് വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് അപേക്ഷന്റെ നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖ.തിരിച്ചറിയല്‍ രേഖയായി ഇലക്ടറല്‍ ഐഡി കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രെവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, ഗവണ്‍മെന്റ് / ഏജന്‍സി / പബ്ലിക്ക് സെക്റ്റര്‍ യൂട്ടിലിറ്റി നല്‍കുന്ന ഫോട്ടോ ഉള്‍പ്പെട്ട കാര്‍ഡ്, പാന്‍, ആധാര്‍, വില്ലേജില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ കോര്‍പ്പറേഷനില്‍ നിന്നോ പഞ്ചായത്തില്‍ നിന്നോ ലഭിക്കുന്ന ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയില്‍ ഏതെങ്കിലും ഒന്ന്.

അപേക്ഷകന് സ്ഥലത്തിനുമേലുള്ള നിയമപരമായ അവകാശം തെളിയിക്കുന്നതിന് ബില്‍ഡിംഗിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം / ഉടമസ്ഥാവകാശം, ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് (ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍/ കെഎസ്ഇബിഎല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും).

You may also like

error: Content is protected !!
Join Our WhatsApp Group