ഇടമലയാര്‍ , പമ്ബ ഡാമുകള്‍ തുറന്നു.ഇന്ന് പുലര്‍ച്ചെ അഞ്ചിനുശേഷമാണ് ഇരുഡാമുകളും തുറന്നത്. ഇരു ഡാമിന്‍റെയും പരിസരപ്രദേശങ്ങളില്‍ നിലവില്‍ മഴയില്ല. പമ്ബ ഡാമിെന്റ രണ്ടു ഷട്ടറുകളാണ് തുറന്നത്. ഷട്ടറുകള്‍ ക്രമാനുഗതമായി ഉയര്‍ത്തി ജനവാസ മേഖലകളില്‍ പരമാവധി 10 സെന്‍റീമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ പമ്ബ നദിയിലേക്ക് ഒഴുക്കുകയാണ്. പമ്ബ ഡാം കൂടി തുറക്കുന്നതോടെ പമ്ബ നദിയില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയരും. ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ വലിയ ഡാമാണ് കക്കി-ആനത്തോട്. 2018ലെ മഹാപ്രളയത്തിെന്റ തീവ്രത കൂട്ടിയത് ഈ ഡാം തുറന്നതായിരുന്നു. അടുത്ത ശക്തമായ മഴ തുടങ്ങും മുമ്ബ് മുന്‍കരുതല്‍ എന്ന നിലയിലാണ് ഡാം തുറന്നത്. ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.
വൃഷ്ടിപ്രദേശത്തെ ശക്തമായ മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടും ഇന്ന് തുറക്കും. രാവിലെ 11ന് ചെറുതോണി ഡാമിെന്റ രണ്ട് ഷട്ടറുകള്‍ 50 സെ.മീ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) വരെ പുറത്തേക്കൊഴുക്കാനാണ് തീരുമാനം. പെരിയാറിെന്റ ഇരുകരകളിലുമുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിെന്റ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഇടുക്കി അണക്കെട്ട് തുറക്കുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ പറഞ്ഞു. 2403 അടിയാണ് അണക്കെട്ടിെന്റ പൂര്‍ണ സംഭരണശേഷി. തിങ്കളാഴ്ച വൈകീട്ട് ഏഴ് വരെയുള്ള കണക്ക് പ്രകാരം 2397.56 അടിയാണ് ജലനിരപ്പ്. ഇത് സംഭരണശേഷിയുെട 93.65 ശതമാനമാണ്. 2396.86 അടി കടന്നതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഏഴിന് കലക്ടര്‍ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
അണക്കെട്ട് തുറക്കുന്നതിെന്റ ഭാഗമായി ശക്തമായ മുന്‍കരുതല്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തീരദേശത്ത് അതീവ ജാഗ്രത പുലര്‍ത്താനും ആളുകള്‍ അനാവശ്യമായി പെരിയാറില്‍ ഇറങ്ങാതിരിക്കാനും രാത്രികാല യാത്രകള്‍ നിയന്ത്രിക്കാനും നിര്‍ദേശം നല്‍കി.