Home Featured കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്​ടങ്ങള്‍

കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്​ടങ്ങള്‍

by മൈത്രേയൻ

ഡെറാഡൂണ്‍: ദിവസങ്ങളായി തുടരുന്ന മഴയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ വ്യാപക നാശനഷ്​ടങ്ങള്‍. ജഖാന്‍ നദിക്ക് കുറുകെയുള്ള പാലം തകരുകയും ഒരു പ്രധാന റോഡ് ഒലിച്ചുപോവുകയും ചെയ്​തു. നിരവധി വാഹനങ്ങള്‍ക്കാണ്​ കേടുപാട്​ സംഭവിച്ചത്​.

ഡെറാഡൂണ്‍ – ​​​ഋഷികേശ് ഹൈവേയിലെ റാണിപോഖരിയില്‍ ജഖാന്‍ നദിക്ക്​ കുറുകെയുള്ള പാലം മഴവെള്ളപ്പാച്ചിലില്‍ നെടുകെ പിളരുകയായിരുന്നു. ഈ സമയത്ത്​ ധാരാളം വാഹനങ്ങള്‍ പാലത്തിലുണ്ടായിരുന്നു.

ചാമുണ്ഡിഹില്‍സ് കൂട്ടബലാത്സംഗം, അന്വേഷണം മലയാളി വിദ്യാര്‍ഥികളിലേക്ക്

നിരവധി വാഹനങ്ങള്‍ പാലത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതും ആളുകള്‍ ഓടിപ്പോകുന്നതും സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങളില്‍ കാണാം. രണ്ട്​ കാറുകള്‍ ഒലിച്ച്‌​ പോയതായും റിപ്പോര്‍ട്ടുണ്ട്​. അതേസമയം, ആര്‍ക്കും കാര്യമായ പരി​ക്കുകള്‍ സംഭവിച്ചിട്ടില്ല. ഇതുവഴി ഗതാഗതം നിര്‍ത്തിവെച്ചിട്ടുണ്ട്​.

സംസ്ഥാന ദുരന്ത പ്രതികരണ സേനയുടെ റെസ്ക്യൂ, ഡീപ് ഡൈവിംഗ് ടീമുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും തുടരുകയാണ്​.

മറ്റൊരു സംഭവത്തില്‍, മാല്‍ദേവത-സഹസ്രധാര ലിങ്ക് റോഡിന്‍റെ ചില ഭാഗങ്ങള്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. തപോവന്‍ മുതല്‍ മലേത്ത വരെയുള്ള ദേശീയപാത 58 കനത്ത മഴയെ തുടര്‍ന്ന് അടച്ചതായി തെഹ്രി-ഗര്‍വാള്‍ ജില്ല അധികൃതര്‍ പറഞ്ഞു.​​​

ഋഷികേശ്-ദേവ്പ്രയാഗ്, ​​​ഋഷികേശ്-തെഹ്രി, ഡെറാഡൂണ്‍-മസൂറി റോഡുകളും കഴിഞ്ഞ 3-4 ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് അടച്ചു. പലയിടങ്ങളിലും മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ട്​. പ്രതികൂല കാലാവസ്ഥ മാറുന്നതുവരെ പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ പാടില്ല.

*റിലയന്‍സ് കോവിഡ് വാക്‌സിൻ വരുന്നു, ആദ്യഘട്ട പരീക്ഷണം നടത്താൻ അനുമതി*

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group