രണ്ട് ദിവസത്തിനിടെയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ നൂറിലേറെ പേര്‍ മരിച്ചു. ഇതിനോടകം 136 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന റായ്‌ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിക്കുകയും 32 ഓളം വീടുകള്‍ തകരുകയും ചെയ്തു.
52 ഓളം പേരെ കാണാതായിട്ടുണ്ട്. സൈന്യവും എന്‍.ഡി.ആര്‍.എഫും ചേര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോലാപ്പൂര്‍, റായ്ഗഡ്, പല്‍ഘര്‍, രത്‌നഗിരി, താനെ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
മുംബൈയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര സര്‍ക്കാര്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം മലയോര മേഖലകളിലെ ഒറ്റപ്പെട്ട പ്രദേശത്ത് കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നും ഐ.എം.ഡി. അറിയിച്ചു. കൊങ്കണ്‍, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവടങ്ങളില്‍ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ട്.