Home Featured കർണാടക:കനത്ത മഴ;അണക്കെട്ടുകൾ തുറന്നു

കർണാടക:കനത്ത മഴ;അണക്കെട്ടുകൾ തുറന്നു

മൈസൂരു: ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിയതോടെ മണ്ഡ്യയിലെ കെആർഎസ്, എച്ച്.ഡി കോട്ടയിലെ കബനി, കുശാൽനഗറിലെ ഹാരംഗി അണക്കെട്ടുകളുടെ ഷട്ടർ തുറന്നു. കെആർഎസിൽ ജലനിരപ്പ് കഴിഞ്ഞ ദിവസം 122 അടി പിന്നിട്ട്തോടെയാണ് ഷട്ടറുകൾ തുറന്നത്. പരമാവധി സംഭരണശേഷി 124 അടിയാണ്.

വയനാട് അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കബനി അണക്കെട്ടിലെ ജലനിരപ്പ് 2281അടി പിന്നിട്ടതോടെയാണ് 15,727 ഘനയടി ജലം തുറന്നുവിട്ടത്. 2284 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. ഹാരംഗിയിൽ 14710 ഘനയടി ജലമാണ് തുറന്നുവിട്ടത്.

കുടക് ജില്ലയിൽ കനത്ത മഴ തുടരുന്നതോടെ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന 3 അണക്കെട്ടുകളും ഇത്തവണ നേരത്തെയാണ് തുറന്നുവിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group