ബെംഗളൂരു :കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ചിക്കമംഗളൂരു ജില്ലയിൽ ജനജീവിതം താറുമാറായ സാഹചര്യത്തിൽ ആറ് താലൂക്കുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ ഭരണകൂടം രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 11, 12 തീയതികളിൽ ചിക്കമംഗളൂരു, മുടിഗെരെ, കലാസ, കോപ്പ, എൻആർ പുര, ശൃംഗേരി താലൂക്കുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ കെ എൻ രമേഷ് ഞായറാഴ്ച സർക്കുലർ പുറത്തിറക്കി. കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് കാലാവസ്ഥാ സ്ഥിതിഗതികൾ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്ത മഴ മൂലം സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് ഉഡുപ്പി ഡികെ ഡെപ്യൂട്ടി കമ്മീഷണർമാർ അവധി പ്രഖ്യാപിച്ചു കാലാവസ്ഥാ റിപ്പോർട്ടുകൾ വിലയിരുത്തി, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർ ഡോ. രാജേന്ദ്ര കെ.വി, കുർമ റാവു എം എന്നിവർ ജൂലായ് 11 ന് സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു.
എല്ലാ അംഗൻവാടികളും സ്കൂളുകളും (സർക്കാരും സ്വകാര്യവും) ജൂലൈ 11 തിങ്കളാഴ്ച അടച്ചിടും.