ബെംഗളൂരു : ബെംഗളൂരുവിൽ കനത്തമഴയെത്തുടർന്ന് റോഡുകളിലും അടിപ്പാതകളിലും വെള്ളം പൊങ്ങി. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച വൈകീട്ടും ശക്തമായ മഴ ലഭിച്ചു. ലിംഗരാജപുരം, ശ്രീരാംപുര, വിദ്യശില്പ തുടങ്ങിയ അടിപ്പാതകളിലാണ് വെള്ളം പൊങ്ങിയത്.പലയിടത്തും വെള്ളം പൊങ്ങിയതിനെത്തുടർന്ന് വാഹനഗതാഗതം താറുമാറായി. മല്ലേശ്വരം, വസന്തനഗർ, ശാന്തിനഗർ, മൈസൂരു ബാങ്ക് സർക്കിൾ, ടൗൺഹാൾ, യെലഹങ്ക, കെങ്കേരി, രാമമൂർത്തി നഗർ, ഹൊസൂർ റോഡ്, കോറമംഗല, ഇന്ദിരാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴയുണ്ടായി.ചൊവ്വാഴ്ച രാവിലെ വീരണ്ണപാളയത്തുനിന്ന് മാന്യത ടെക് പാർക്കിലേക്കുള്ള റോഡിൽ വെള്ളം പൊങ്ങിയതിനാൽ ഗതാഗതക്കുരുക്കായി.
കൊഗിലു ജങ്ഷൻ, ഔട്ടർ റിങ്റോഡിലെ കസ്തൂരിനഗർ, ഹെന്നൂർ, കോക്സ് ടൗൺ എന്നിവിടങ്ങളിലും വാഹനങ്ങൾ പതുക്കെയാണ് പോയത്. താഴ്ന്ന പ്രദേശങ്ങളിൽ ചില വീടുകളിലും വെള്ളം കയറി.അഴുക്കുചാലുകൾ കരകവിഞ്ഞ് മലിനജലം റോഡിലേക്ക് ഒഴുകിയത് കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടായി. അതിനിടെ, തിങ്കളാഴ്ച രാത്രി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബെംഗളൂരു കോർപ്പറേഷന്റെ വാർറൂമിൽ മിന്നൽ സന്ദർശനം നടത്തി. വെള്ളക്കെട്ട് സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് വാർറൂമിൽ ലഭിക്കുന്നത്.
ഞാൻ മരണത്തിനു കീഴടങ്ങുന്നു: വ്യാജ വാര്‍ത്ത കൊടുത്ത പേജ് പൂട്ടിച്ച് മംമ്ത മോഹൻദാസ്
വ്യാജഅടിക്കുറിപ്പുകള്‍ക്കൊപ്പം തന്‍റെ വാര്‍ത്ത നല്‍കിയ ഓണ്‍ലൈൻ പേജുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹൻദാസ്.തന്‍റെ പേരില്‍ വന്ന വ്യാജ വാര്‍ത്ത പങ്കുവച്ച ഒരു ഓണ്‍ലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രംഗത്തുവന്നത്. ഇനിയും പിടിച്ചു നില്‍ക്കാൻ കഴിയില്ല, ഞാൻ മരണത്തിനു കീഴടങ്ങുന്നു, പ്രിയ നടി മംമ്ത മോഹൻദാസിന്‍റെ ദുരിത ജീവിതം ഇങ്ങനെ” എന്ന തലക്കെട്ടോടെ ആയിരുന്നു വാര്‍ത്ത വന്നത്. മംമ്തയുടെ ചിത്രത്തിനൊപ്പമായിരുന്നു വാര്‍ത്ത പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട താരം ഈ വാര്‍ത്ത വന്ന ഓണ്‍ലൈൻ പേജിനു താഴെ കമന്‍റുമായി എത്തുകയായിരുന്നു.
ഗീതു നായര്‍ എന്ന വ്യാജ പ്രൊഫൈലിലൂടെയായിരുന്നു ഈ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ”ശരി. ഇനി പറയൂ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതല്‍ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്?ശരി. ഇനി പറയൂ നിങ്ങള്‍ ആരാണ്? നിങ്ങള്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിനു കൂടുതല്‍ ശ്രദ്ധ ലഭിക്കാൻ എന്തും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്? ഇതുപോലെയുള്ള വ്യാജ പേജുകള്‍ പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ്.”-മംമ്ത പേജിന് താഴെ കമന്‍റ് ചെയ്തു. നടിയുടെ കമന്‍റ് വൈറലായതോടെ വാര്‍ത്ത നീക്കം ചെയ്ത് പേജ് താല്‍ക്കാലികമായി ഡി ആക്ടിവേറ്റ് ചെയ്തിട്ടുണ്ട്.