ബെംഗളൂരു: കനത്ത മഴ മൂലമുള്ള മോശം കാലാവസ്ഥ കാരണം ബെംഗളൂരില്‍ ഇറങ്ങേണ്ട 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച ബെംഗളൂരു കെംപഗൗഡ വിമാനത്താവള ത്തില്‍ ഇറങ്ങേണ്ട 14 വിമാനങ്ങളാണ് വഴി തിരിച്ചുവിട്ടത്.
വിമാനത്താവളം സ്ഥിതിചെയ്യുന്ന ദേവനഹള്ളിയിലും പരിസരത്തും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കനത്ത മഴയോടൊപ്പം ശക്തമാ കാറ്റും ഇടിവെട്ടും മിന്നലുമായതോടെ വിമാനസര്‍വ്വീസിനെ ബാധിച്ചു. വൈകീട്ട് നാല് മണി മുതല്‍ 4.51 വരെ വിമാനങ്ങള്‍ ഇറങ്ങിയിട്ടില്ല.14 വിമാനങ്ങളില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്ബത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കും തിരിച്ചുവിട്ടു. ഏഴ് ഇന്‍റിഗോ വിമാനങ്ങള്‍, മൂന്ന് വിസ്താര, രണ്ട് കാശ എയര്‍ലൈന്‍സ്, ഗോ എയറും എയറിന്ത്യയും ഓരോന്നുവീതവുമാണ് വഴിതിരിച്ചുവിട്ടത്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് വിമാനങ്ങള്‍ വൈകി.
കുതിച്ചുയര്‍ന്ന് കോവിഡ്; രാജ്യത്ത് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3,038 പുതിയ കേസുകള്‍!
ദില്ലി: രാജ്യത്ത് ഇന്ന് 3,038 പേര്‍ക്ക് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 21,179 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു.ഒന്‍പതു മരണം കൂടി ഉണ്ടായതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ ആകെ എണ്ണം 5,30,901 ആയി.
കേരളം, ദില്ലി , പഞ്ചാബ് എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ജമ്മു കശ്മീര്‍, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഓരോ ആളുകളുമാണ് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത് 4.47 കോടി പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്.കഴിഞ്ഞ ആഴ്ചയിലെ അപേക്ഷിച്ച് കോവിഡ് കണക്കുകള്‍ ഉയരുകയാണ്.
തലസ്ഥാനത്തെ കോവിഡ് കേസുകളുടെ വര്‍ധന സര്‍ക്കാര്‍ നിരീക്ഷിക്കുകയാണെന്നും ഏതു സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ വ്യക്തമാക്കി. രാജ്യത്ത് എച്ച്3 എന്‍2 ഇന്‍ഫ്ലുവന്‍സ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിലാണ്, ആശങ്കയുയര്‍ത്തിക്കൊണ്ട് കോവിഡ് കേസുകളുടെ എണ്ണവും ഉയരുന്നത്.