Home Featured കനത്ത മഴ; ബംഗളുരു നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി;ഒഴുക്കിൽപെട്ട എഞ്ചിനീയറുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

കനത്ത മഴ; ബംഗളുരു നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി;ഒഴുക്കിൽപെട്ട എഞ്ചിനീയറുടെ മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു : വെള്ളിയാഴ്ച അർദ്ധരാത്രിക്ക് ശേഷം പെയ്ത കനത്ത മഴയിൽ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. നിർത്താതെ പെയ്യുന്ന മഴയിൽ ബയതരായണപുരയ്ക്ക് സമീപമുള്ള സിംഹാദിരി ലേഔട്ടിലെ സിംഗപുര തടാകം കരകവിഞ്ഞൊഴുകി. ഇതോടെ സമീപത്തെ വീടുകളിൽ വെള്ളം കയറി.

തടാകത്തിൽ നിന്നുള്ള വെള്ളം ആളുകളുടെ വീടുകളിൽ പ്രവേശിച്ചു, പലരും അപ്പാർട്ട്മെന്റ് ബ്ലോക്കുകളുടെ ബേസ്മെന്റുകളിൽ നിന്നും വീടുകൾക്കുള്ളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു.കോർപ്പറേറ്റർക്കും എംഎൽഎക്കും ആവർത്തിച്ചു പരാതികൾ നൽകി ഫലം ഉണ്ടായില്ല താമസക്കാർ പറഞ്ഞു.

ഇത് സംഭവിക്കുന്നത് തടയാൻ ഞങ്ങളുടെ പ്രതിനിധികൾ പ്രവർത്തിക്കണം. ഇത് താൽക്കാലിക പ്രശ്നമല്ല, ഞങ്ങളുടെ വീടുകൾക്ക് കനത്ത നാശനഷ്ടം സംഭവിച്ചു.” താമസക്കാരനായ ശേഖർ പറഞ്ഞു. വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് കെആർ പുരത്തെ ബസവനപുര വാർഡിലെ ഗായത്രി ലേഔട്ടിലാണ് ശിവമോഗ സ്വദേശിയായ സിവിൽ എഞ്ചിനീയർ ഒഴുക്കിൽപെട്ടത്.

രാത്രി 11.45 ഓടെ ഒലിച്ചുപോയ ബൈക്ക് തടയാൻ ശ്രമിക്കവേ ആണ് യുവാക്കളുടെ കൂട്ടത്തിൽ ഒരാളാണ് ആയ എഞ്ചിനീയർ അപകടത്തിൽപ്പെട്ടത്. മൃതദേഹം കണ്ടെത്തുന്നതിനായി എൻഡിആർഎഫും ബിബിഎംപിയും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group