പൂക്കളുടെ വില ഇടിഞ്ഞതോടെ കർഷകർക്കും വ്യാപാരികൾക്കും കനത്ത നഷ്ടം. കു ടുതൽ പൂക്കൾ വിറ്റഴിഞ്ഞിരുന്ന നവരാത്രി ദി നങ്ങളിൽ മഴ കൂടി എത്തിയതോടെ മാർക്ക് റ്റുകളിലേക്ക് എത്തുന്നവരുടെ എണ്ണവും കു റഞ്ഞു.
വില കുതിച്ചുയർന്നിരുന്ന മുല്ല, ചെണ്ടുമ ല്ലി, ജമന്തി, അരളി ഉൾപ്പെടെയുള്ള പൂക്കളും ടെ വില കുറച്ചിട്ടും ആവശ്യക്കാരില്ലെന്ന് കച്ച വടക്കാർ പറയുന്നു. കെആർ മാർക്കറ്റിൽ മുല്ല കിലോയ്ക്ക് 400 രൂപയായിരുന്നു. കഴിഞ്ഞ ദിവസത്തെ വില.
ഉത്സവ സീസണിൽ 800 രൂപയ്ക്ക് മു കളിലായിരുന്നു മുൻവർഷങ്ങളിലെ വില. മഴതുടരുന്നതോടെ പൂകർഷകർ ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിളവെടുപ്പിന് പാകമായിരുന്ന പൂക്കൾ നശിച്ചതോടെ മുടക്ക് മുതൽ പോലും തിരിച്ചുകിട്ടില്ലെന്നതാണ് കർഷകരെ ആശങ്കയിലാഴ്ത്തുന്നത്.