Home Featured ബെംഗളൂരു: വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു; വ്യാപക നാശനഷ്ടം.

ബെംഗളൂരു: വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുന്നു; വ്യാപക നാശനഷ്ടം.

ബെംഗളൂരു: തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും ശമനമില്ലാതെ മഴ. ഓറഞ്ച് മുന്നറിയിപ്പ് പ്രഖ്യാപിരുന്ന ബെലഗാവി, ഉത്തരകന്നഡ, ബെല്ലാരി, ശിവമോഗ, ദക്ഷിണ കന്നഡ, ചിക്കമഗളൂരു എന്നീ ജില്ലകളിൽ പലയിടങ്ങളിലും കനത്ത മഴയിൽ വെള്ളം കയറി. പോസ്റ്റുകൾ കടപുഴകിയതിനെത്തുടർന്ന് വൈദ്യുതിവിതരണം പലയിടങ്ങളിലും തടസ്സപ്പെട്ടു.ഉഡുപ്പിയിലും ദക്ഷിണകന്നഡ ജില്ലയിലും കനത്ത മഴയെത്തുടർന്നുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. ഉഡുപ്പി മാലിയാടി സ്വദേശി ദിവാകർ ഷെട്ടി (65), ദക്ഷിണ കന്നഡ സോമേശ്വർ സ്വദേശി സുരേഷ് ഘട്ടി (53) എന്നിവരാണ് മരിച്ചത്.

ബൈക്കിൽ പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കനാലിലേക്ക് വീണതിനെത്തുടർന്നാണ് ദിവാകർഷെട്ടി മരിച്ചത്. മഴയെത്തുടർന്ന് നിറഞ്ഞുകവിഞ്ഞൊഴുകയായിരുന്നു കനാൽ. തോടിനുകുറുകെയുള്ള പാലം കടക്കുന്നതിനിടെ വെള്ളത്തിൽ വീണാണ് സുരേഷ് ഷെട്ടി മരിച്ചത്.ഉള്ളാളിൽ രണ്ടുവീടുകളും മുൾക്കിയിൽ ഒരുവീടും കനത്ത മഴയിൽ തകർന്നു. വ്യാപകമായ കൃഷിനാശവുമുണ്ടായി.

ചിക്കമഗളൂരുവിലെയും ശിവമോഗയിലേയും മലയോര പാതകളിൽ പലയിടങ്ങളിലായി മണ്ണിടിഞ്ഞുവീണു. ഇത്തരം പാതകൾ പരമാവധി ഒഴിവാക്കണമെന്നും അത്യാവശ്യത്തിന് മാത്രമേ ഇതിലൂടെയുള്ള യാത്രകൾ അനുവദിക്കുകയുള്ളൂവെന്നും ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചിരുന്നു.ബെംഗളൂരുവിലും വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചു. സംസ്ഥാനത്ത് ശനിയാഴ്ചവരെ മഴതുടരുമെന്നും ശനിയാഴ്ചയ്ക്കുശേഷം മഴയ്ക്ക് ശമനമുണ്ടാകുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

മൂന്നു ജില്ലകളിൽ റെഡ് അലേർട് :ബെംഗളൂരു: വ്യാഴാഴ്ച മഴ ശക്തമാകുമെന്നതിനാൽ ഉഡുപ്പി, ദക്ഷിണകന്നഡ, ഉത്തരകന്നഡ ജില്ലകളിൽ ചുവപ്പ് ജാഗ്രത നൽകി കാലാവസ്ഥാനിരീക്ഷണകേന്ദ്രം.ഈ ജില്ലകളിലെ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ജില്ലാഭരണകൂടങ്ങൾ അവധി പ്രഖ്യാപിച്ചു.മൂന്നുജില്ലകളിലെ ചുവപ്പ് ജാഗ്രതയ്ക്കുപിന്നാലെ ചിക്കമഗളൂരു, കുടക്, ഹാസൻ, ശിവമോഗ എന്നീ ജില്ലകൾക്ക് ഓറഞ്ച് ജാഗ്രതയും ബെലഗാവി, ധാർവാഡ്, ഗദക്, ഹവേരി, റായ്ച്ചൂരു, ബെംഗളൂരു റൂറൽ, ചിത്രദുർഗ, ദാവണഗെര, മൈസൂരു, തുമകൂരു ജില്ലകളിൽ മഞ്ഞജാഗ്രതയും നൽകിയിട്ടുണ്ട്.

മൈസൂരു-ബംഗളൂരു പാതയില്‍ റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്

മൈസൂരു ബംഗളൂരു പാതയില്‍ റഡാര്‍ ഗണ്ണുകള്‍ ഉപയോഗിച്ചുള്ള പരിശോധന ഏര്‍പ്പെടുത്തി ട്രാഫിക് പൊലീസ്.വാഹനങ്ങളുടെ അമിത വേഗം ഇതിലൂടെ കണ്ടെത്തും.രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളിലാണ് നടപടി തുടങ്ങിയത്. നൂറുകിലോമീറ്ററിനുമുകളില്‍ വേഗത്തിലുള്ള വാഹനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തും. വാഹനങ്ങളുടെ നമ്ബര്‍ േപ്ലറ്റ് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ റഡാറുകളിലെ കാമറകള്‍ പകര്‍ത്തും.അതിവേഗപാതയില്‍ 2023 ജനുവരി മുതല്‍ ഇതുവരെ ഉണ്ടായത് 132 വാഹനാപകടങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച്‌ 12നാണ്. അന്നുമുതല്‍ ഇതുവരെയുണ്ടായത് നൂറു അപകടങ്ങളുമാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്ബേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group