Home Featured ബെംഗളൂരു: ഇന്ന് നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ഇന്ന് നഗരത്തിൽ കനത്ത മഴയ്ക്ക് സാധ്യത.

ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ വോട്ടെടുപ്പ് ദിനമായ ബുധനാഴ്ച നഗരത്തിലും സമീപജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം.ചൊവ്വാഴ്ചയും നഗരത്തിന്റെ വിവിധഭാഗങ്ങളിൽ മഴപെയ്തിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ പെയ്ത മഴയിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയുംചെയ്തു. ഏതാനും ദിവസങ്ങളായി നഗരത്തിൽ മൂടിക്കെട്ടിയ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

വോട്ടെടുപ്പ് ദിനത്തിൽ മഴപെയ്യുന്നത് പോളിങ് ശതമാനം കുറയ്ക്കുമെന്ന ആശങ്കയും ശക്തമാണ്. മഴ പെയ്താൽ നഗരത്തിലെ വോട്ടിങ് മന്ദഗതിയിലാകും. വെള്ളക്കെട്ട് രൂപപ്പെടുന്നതും വോട്ടിങ്ങിനെ ബാധിക്കും.പോളിങ് ശതമാനം സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ബെംഗളൂരുവിൽ ഇത്തവണ പോളിങ് ശതമാനം ഉയർത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രത്യേകം ബോധവത്കരണം നടത്തിയിരുന്നു.പോളിങ് ബൂത്തുകളിൽ ഇരിക്കാൻ കസേരകളും കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയല്‍ കാര്‍ഡില്ലെങ്കിലും പേടിക്കേണ്ട

ബംഗളുരു:വോട്ടുചെയ്യാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്നാണ് നിബന്ധന.എന്തെങ്കിലും കാരണത്താല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാലും താഴെ പറയുന്ന ഏതെങ്കിലും ഒരു രേഖയുമായി നിങ്ങള്‍ക്ക് പോളിങ് ബൂത്തില്‍ ചെല്ലാം.

അനുവദിച്ച മറ്റു രേഖകള്‍: പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമീഷന്‍ അനുവദിച്ച ഇലക്ഷന്‍ സ്ലിപ്, സംസ്ഥാന സര്‍ക്കാറിനോ കേന്ദ്ര സര്‍ക്കാറിനോ കീഴിലുള്ള ജീവനക്കാര്‍ക്ക് അനുവദിച്ച ഐ.ഡി കാര്‍ഡ്, പോസ്റ്റ് ഓഫിസില്‍നിന്നോ ബാങ്കില്‍നിന്നോ അനുവദിച്ച ഫോട്ടോ അറ്റസ്റ്റ് ചെയ്ത പാസ് ബുക്ക്, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ജോലി കാര്‍ഡ്, ഫോട്ടോയുള്ള പെന്‍ഷന്‍ രേഖ. ഈ രേഖകളില്‍ ഏതെങ്കിലുമൊന്നിന്റെ ഫോട്ടോയില്‍ പോളിങ് ഉദ്യോഗസ്ഥന്‍ സംശയം ഉന്നയിച്ചാല്‍ പകരം ഫോട്ടോയുള്ള മറ്റൊരു രേഖ വോട്ടര്‍ ഹാജരാക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group