ബെംഗളൂരു: തീരദേശ ജില്ലകളിലും വടക്കൻ ജില്ലകളിലും വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ ജില്ലകളിൽ വ്യാഴാഴ്ചവരെ മഞ്ഞ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ബെംഗളൂരുവിലും സമീപജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.അതേസമയം, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. കുന്ദാപുരയിൽ ഏഴുസെന്റീമീറ്ററും ഉഡുപ്പി, മണിപ്പാൽ എന്നിവിടങ്ങളിൽ മൂന്നുമുതൽ ആറുസെന്റീമീറ്റർ വരെയും മഴ ലഭിച്ചാതായാണ് കാലാവസ്ഥാ
നിരീക്ഷണകേന്ദ്രത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച വടക്കൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു.
ഭര്‍ത്താവുമായി ബീച്ചില്‍ ഫോട്ടോഷൂട്ട്; തിരയില്‍പ്പെട്ട് യുവതി മരിച്ചു
ഭര്‍ത്താവുമൊത്ത് ബീച്ചില്‍ ഫോട്ടോയെടുക്കിന്നതിനിടെ തിരയില്‍പ്പെട്ട് യുവതി മരിച്ചു. ജ്യോതി സൊനാറെന്ന 27കാരിയാണ് തിരയില്‍പ്പെട്ട് മരിച്ചത്.മുംബൈയിലെ ബാന്ദ്ര ഫോര്‍ട്ടിന് സമീപത്തുളള ബീച്ചിലാണ് സംഭവം. യുവതി ഭര്‍ത്താവ് മുകേഷുമായി പാറക്കെട്ടിലിരുന്ന് ഫോട്ടോയെടുക്കിന്നതിനിടെ വലിയ തിരമാല വന്നടിച്ചാണ് അപകടം. ജൂലായ് ഒൻപതിനാണ് സംഭവം നടക്കുന്നത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.തന്റെ അമ്മ തിരയില്‍പെടുന്നത് കണ്ട് ഇവരുടെ മൂന്ന് മക്കള്‍ കരയില്‍ നിന്ന് അലറിവിളിക്കുന്നതും വിഡിയോയില്‍ കാണാം.ഫോട്ടോ എടുക്കാൻ വേണ്ടി പാറക്കെട്ടിലിരിക്കുകയായിരുന്നു ഇരുവരും.
ഇതിനിടെയില്‍ ഇവരുടെ മേല്‍ വലിയ തിരയടിച്ചതും നിലതെറ്റി വീഴുകയായിരുന്നു.മുകേഷിനെ പാറക്കെട്ടില്‍ നിന്നവരിലൊരാള്‍ പിടിച്ചു കയറ്റിയെങ്കിലും ജ്യോതിയെ രക്ഷിക്കാനായില്ല. അപകടത്തെത്തുടര്‍ന്ന് പൊലീസിനെയും രക്ഷാപ്രവര്‍ത്തകരെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി നടത്തിയ 20 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍ പിറ്റേദിവസം ജ്യോതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.