Home Featured വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഞായറാഴ്ച കൂടുതല്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;കേരളത്തിലും കർണാടകയിലും മഴ തുടരും

വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഞായറാഴ്ച കൂടുതല്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്;കേരളത്തിലും കർണാടകയിലും മഴ തുടരും

ന്യൂഡല്‍ഹി: തെക്കന്‍ ഒഡിഷക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ ഞായറാഴ്ച കൂടുതല്‍ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ന്യൂനമര്‍ദം മൂലം കേരളം, ഛത്തിസ്ഗഡ്, മധ്യ പ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, ഗുജറാത്ത്, ആ​​ന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ അടുത്ത അഞ്ചു ദിവസം മഴ തുടരും.

കേരളത്തില്‍ ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ നിരവധി സംസ്ഥാനങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും ​കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിചചു. അടുത്ത ദിവസങ്ങളിലും മധ്യ ഇന്ത്യയിലും തീരപ്രദേശങ്ങളിലും മഴ തുടരും.

You may also like

error: Content is protected !!
Join Our WhatsApp Group