Home Featured ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് വൻ സാമ്പത്തിക നഷ്ടം

ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് വൻ സാമ്പത്തിക നഷ്ടം

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് യാത്രക്കാരുടെ സമയനഷ്ടം മാത്രമല്ല വൻ സാമ്പത്തിക നഷ്ടവുമുണ്ടാക്കുന്നു. ഐ.ടി. തലസ്ഥാനമെന്നറിയപ്പെടുന്ന നഗരത്തിൽ തീരാശാപമായ ഗതാഗതക്കുരുക്കുണ്ടാക്കുന്ന നഷ്ടം ഒരു വർഷം 20,000 കോടിയുടേതാണെന്നാണ് കണക്ക്. സംസ്ഥാന ഐ.ടി.-ബി.ടി. വകുപ്പുമന്ത്രി പ്രിയങ്ക് ഖാർഗെയാണ് ഇക്കാര്യം പറഞ്ഞത്.അതിവേഗം വളരുന്ന എല്ലാ നഗരങ്ങളിലുമുള്ള പ്രതിഭാസമാണിതെന്നും സാമ്പത്തിക-വികസന രംഗത്ത് ഇത് ഗൗരവമായ ആഘാതമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.ഐ.ടി. മേഖലയിലേതുൾപ്പെടെ വലിയ കമ്പനികളുള്ള നഗരത്തിൽ ഗതാഗതക്കുരുക്കിൽ പെട്ടുകിടക്കുന്ന ജീവനക്കാർക്കുണ്ടാകുന്ന സമയനഷ്ടത്തിന്റെ മൂല്യമുൾപ്പെടെയാണ് ഇത്രയും നഷ്ടമുണ്ടാകുന്നതായി കണക്കാക്കുന്നത്.

വാഹനങ്ങളുടെ ഇന്ധന നഷ്ടം ഇതിന്റെ പുറമെ വരും.ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് നാൾക്കുനാൾ വർധിച്ചുവരുന്നതായാണ് അനുഭവം. നഗരത്തിലെ ജനപ്പെരുപ്പം വലിയ രീതിയിൽ വർധിക്കുന്നതിനൊപ്പം വാഹനപ്പെരുപ്പവും ശ്വാസം മുട്ടിക്കുന്നു. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന നഗരത്തിൽ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് കണക്കില്ല. വാഹനങ്ങളെ ഉൾക്കൊള്ളാനാവാത്ത റോഡുകളാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്.

സ്വന്തം വാഹനത്തിലോ ബസിലോ കയറി നിശ്ചിത സമയത്ത് ലക്ഷ്യ സ്ഥാനത്തെത്താൻ കഴിയാത്ത സ്ഥിതിയാണ് മിക്കപ്പോഴും. മെട്രോ പാതയാണ് നഗരയാത്രയ്ക്ക് ആശ്വാസം പകരുന്നത്.എന്നാൽ , മെട്രോ പാത വളരെക്കുറച്ച് ഭാഗങ്ങളിലേക്ക് മാത്രമേ എത്തുന്നുള്ളൂ. കടുത്ത ഗതാഗതക്കുരുക്കനുഭവപ്പെടുന്ന സ്ഥലങ്ങളിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കണമെന്ന് യാത്രക്കാർ ആവശ്യമുയർത്തുന്നു.

അഹമ്മദ് നഗര്‍ ഇനിയില്ല, പകരം അഹല്യാ നഗര്‍; പേര് മാറ്റത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗർ ജില്ലയുടെ പേരും മാറ്റുന്നു. അഹമ്മദ് നഗർ ഇനി മുതല്‍ അഹല്യനഹർ എന്നാകും അറിയപ്പെടുക.ഇതുസംബന്ധിച്ച നിർദ്ദേശത്തിന് കേന്ദ്ര സർക്കാർ അനുമതി നല്‍കി. വെള്ളിയാഴ്ച നടന്ന മഹാരാഷ്‌ട്ര മന്ത്രിസഭാ യോഗത്തിലാണ് അഹമ്മദ് നഗർ ജില്ലയുടെ പേര് മാറ്റുന്നതിനുള്ള കേന്ദ്രാനുമതി സംബന്ധിച്ച അറിയിപ്പുണ്ടായത്.പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മറാത്ത രാജ്ഞി അഹല്യഭായ് ഹോല്‍‌ക്കറിന്റെ സ്മരണാർഥമാണ് ജില്ലക്ക് അഹല്യ നഗർ എന്ന പേര് നല്‍കുന്നത്. അഹല്യ ദേവിയുടെ 300-ാം ജൻമവാർഷികത്തിലാണ് ഇങ്ങനെയൊരു ചരിത്രപരമായ തീരുമാനം.

ജില്ലയ്‌ക്ക് അഹല്യ ദേവിയുടെ പേര് നല്‍കണമെന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി നിരന്തരമായ ആവശ്യം ഉയർന്നിരുന്നു.കഴിഞ്ഞ വർഷം മേയില്‍ അഹല്യഭായ് ഹോല്‍‌ക്കറിന്റെ 298-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് അഹമ്മദ്നഗറിനെ അഹല്യനഗറാക്കാനുള്ള തീരുമാനം ഏക്നാഥ് ഷിൻഡെ ആദ്യമായി പുറത്തുവിടുന്നത്. അഹല്യനഗർ എന്ന് പേരിടുന്നതില്‍ എതിർപ്പില്ലെന്ന് റെയില്‍വേ മന്ത്രാലയം നേരത്തെ സംസ്ഥാന, ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ജില്ലയുടെ പേര് മാറ്റുന്നതില്‍ സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കും മുഖ്യമന്ത്രി ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും നന്ദി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group