താമരശ്ശേരി ചുരത്തില്‍ ഗതാഗത കുരുക്ക്. അടിവാരം മുതല്‍ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ്.തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് കാരണം.വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര ചെയ്യുന്നവര്‍ ഏറെയാണ്.
വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്കുള്ളത്.യാത്രക്കാര്‍ കൃത്യമായ ഗതാഗത നിയമം പാലിക്കണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചു. വയനാട്ടില്‍ നിന്ന് ആശുപത്രി,എയര്‍പോര്‍ട്ട്,റെയില്‍വെ സ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കടക്കം പോകുന്നവര്‍ നേരത്തെ ഇറങ്ങണമെന്നും യാത്രക്കാര്‍ വെള്ളവും ലഘുഭക്ഷണവും കൈയില്‍ കരുതണമെന്നും ചുരം സംരക്ഷണ സമിതിയും പൊലീസും അറിയിച്ചിട്ടുണ്ട്.
പാല്‍ തൊണ്ടയില്‍ കുടുങ്ങി 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം
തൃശൂരില്‍ 3 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരണപ്പെട്ടതെന്ന് പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയിലാണ് അമ്മ കുഞ്ഞിന് പാല് നല്‍കി കിടത്തി ഉറക്കിയത്. എന്നാല്‍ രാവിലെ എണീറ്റപ്പോള്‍ കുഞ്ഞിന് അനക്കമില്ലായിരുന്നു.കുന്നംകുളം താഴ്‌വാരത്ത് ആണ് സംഭവം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. അഭിഷേക് അഞ്ജലി ദമ്ബതികളുടെ പെണ്‍കുഞ്ഞാണ് മരണപ്പെട്ടത്.ഇന്നലെ രാത്രി അമ്മ കുഞ്ഞിനെ അടുത്ത് കിടത്തി പാല് കൊടുത്തിരുന്നു.
അതിന് ശേഷം ഉറങ്ങിപ്പോയി. രാത്രിയില്‍ കുഞ്ഞിനെ നോക്കാൻ എണീറ്റിരുന്നില്ല എന്നാണ് അമ്മ പറഞ്ഞത്. രാവിലെ എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് അനക്കമുണ്ടായില്ല, തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ കുട്ടി രാത്രിയില്‍ തന്നെ മരണപ്പെട്ടിരുന്നു എന്ന് പൊലീസ് പറയുന്നു
 
