Home Featured Belly Fat : ജിമ്മിൽ പോകാതെ കുടവയർ കുറയ്ക്കാം… രാവിലെ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി…!!

Belly Fat : ജിമ്മിൽ പോകാതെ കുടവയർ കുറയ്ക്കാം… രാവിലെ ഈ 5 കാര്യങ്ങൾ ചെയ്താൽ മതി…!!

Belly Fat: കുടവയർ കാരണം നടക്കാൻ വയ്യെന്നാണോ? വഴിയുണ്ട്, രാവിലെ എണീക്കുമ്ബോൾ ചില ചെറിയ കാര്യങ്ങൾ ചെയ്താൽ മതി…അമിതശരീരഭാരം അല്ലെങ്കിൽ ശരീരഭാരംക്രമാതീതമായി വർദ്ധിക്കുന്നത് ഇന്ന് ഒരു സാധാരണ പ്രശ്നമാണ്. വയറിലെ കൊഴുപ്പ് വർദ്ധിച്ചാൽ അത് കുറയ്ക്കാൻ ബുദ്ധിമുട്ടാണ്.

എന്നാൽ, ചില ചെറിയ ശീലങ്ങൾ പാലിച്ചാൽ എത്ര വലിയ കുടവയറും കുറയ്ക്കാൻ സാധിക്കും. കുടവയർ, അമിത ശരീരഭാരം തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുവെങ്കിൽ വിഷമിക്കേണ്ട, അതിനായി ജിമ്മിൽ പോയി കഠിനാധ്വാനം ചെയ്യേണ്ട ആവശ്യവുമില്ല, അതായത് ജിമ്മിൽ പോകാതെ തന്നെ ശരീരഭാരം കുറയ്ക്കാനുള്ള വഴി അറിയാം.

ശരീരഭാരം കുറയ്ക്കാനായി ഏറെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളോ യോഗയോ ചെയ്യേണ്ടതില്ല, പകരം, നിങ്ങളുടെ ദിനചര്യയിൽ നേരിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, കുറച്ച് ദിവസങ്ങൾക്കുള്ളിൽനിങ്ങളുടെ ഭാരം നിയന്ത്രിക്കാനാകും. അമിതശരീരഭാരം ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. അതിനാൽ, ആരോഗ്യകരമായ ദിനചര്യകൾ പാലിച്ചുകൊണ്ട് പൊണ്ണത്തടിയുടെ പിടിയിൽ നിന്ന് മോചനം നേടാനും ആരോഗ്യകരമായ ജീവിതം നയിക്കാനും ശ്രമിക്കണം.

രാവിലെ പാലിക്കേണ്ട ഈ ശീലങ്ങൾ വർദ്ധിക്കുന്ന ശരീരഭാരത്തിൽനിന്നും മോചനം നൽകുക മാത്രമല്ല, ദിവസം മുഴുവൻ നിങ്ങളെ സജീവവും ഊർജ്ജസ്വലവുമായി നിലനിർത്തുകയും ചെയ്യും. കഠിനാധ്വാനം കൂടാതെ ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന കാര്യങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

1.അതിരാവിലെ വെള്ളം കുടിക്കുക: രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക, കഴിയുമെങ്കിൽ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് കലോറിയും കൊഴുപ്പും കുറയാൻ സഹായിയ്ക്കും. ഇതുകൂടാതെ, നിങ്ങളുടെ ശരീരത്തിന് കൂടുതൽ ജലാംശം നൽകും. അധികം വൈകാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുകയും ശരീരം മെലിയുകയും ചെയ്യും.

2. ഉയർന്ന പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം പ്രഭാതഭക്ഷണത്തിൽ ഉയർന്ന പ്രോട്ടീൻ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. അതായത്, മുട്ടയും പാലും തീർച്ചയായും ഉൾപ്പെടുത്തണം. പ്രോട്ടീൻ കൂടുതലുള്ള പ്രഭാതഭക്ഷണം കഴിച്ചാൽ കൂടുതൽ നേരം വിശപ്പ് തോന്നില്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ, പ്രഭാത ഭക്ഷണം നന്നായി കഴിയ്ക്കുകയും വേണം.

3. രാവിലെ അല്പം സൂര്യപ്രകാശം ഏൽക്കുക ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ശരീരഭാരത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാണെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ, രാവിലെ ഇത്തിരി നേരം സൂര്യപ്രകാശം ഏൽക്കാൻ ശ്രദ്ധിക്കുക.

4. ശരീരഭാരം നിരീക്ഷിക്കുക: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്ബോൾ ഇടയ്ക്കിടെ Body weight പരിശോധിക്കുന്നതും ശീലമാക്കണം. ഇത്, ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് പ്രേരണ നൽകും.

5. ധ്യാനം (Meditation):ശരീരഭാരം കുറയ്ക്കാൻ, വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളും യോഗയും ചെയ്യുന്നതിനുപകരം, ദിവസവും രാവിലെ അൽപസമയം Meditation ചെയ്യുന്നത് ശീലമാക്കുക. ഇത് ക്രമേണ നിങ്ങളുടെ ശരീരഭാരത്തിൽ വ്യത്യാസം കാണിക്കാൻ തുടങ്ങും. നിങ്ങളുടെ ശരീരഭാരത്തിൽ മാത്രമല്ല, ഇത് നിങ്ങളുടെ ചർമ്മത്തിലും മാനസികാരോഗ്യത്തിലും നല്ല സ്വാധീനം ചെലുത്തും.

You may also like

error: Content is protected !!
Join Our WhatsApp Group