Home Featured ദഹനക്കേടിനു എങ്ങിനെ പരിഹാരം കാണാം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് നോക്കാം

ദഹനക്കേടിനു എങ്ങിനെ പരിഹാരം കാണാം; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത് നോക്കാം

by മൈത്രേയൻ

കഴിക്കുന്ന ഭക്ഷണം നന്നായി ദഹിച്ചില്ലെങ്കില്‍ പലര്‍ക്കും വല്ലാത്ത അസ്വസ്ഥതയാണ്. ഈ അസ്വസ്ഥതകള്‍ അത്ര സങ്കീര്‍ണമല്ലെങ്കിലും ഏറെ കാലം നീണ്ടു നില്‍ക്കുന്നത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യാം. അള്‍സറും ഇത് മൂലം ഉണ്ടാകാം.

ശരീരത്തിന് പോഷണം കിട്ടുന്നതിന് നല്ല ദഹനം പ്രധാനമാണ്. നല്ല കുടല്‍ ആരോഗ്യത്തിന് ജീവിത നിലവാരം മെച്ചപ്പെടുത്താനും കൂടുതല്‍ ഊജ്ജസ്വലനും സന്തോഷവാനുമായിരിക്കാനും സഹായിക്കുന്നു.

നല്ല ദഹനം ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രമേഹം, രക്തസമ്മര്‍ദ്ദം, മറ്റ് സാംക്രമികേതര രോഗങ്ങള്‍ എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു…’ – സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ റുജുത ദിവേക്കര്‍ പറയുന്നു. ദഹനക്കുറവിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ റുജുത പറയുന്നു.

ദഹനക്കുറവിന്റെ ലക്ഷണങ്ങള്‍

  • 1. നിങ്ങള്‍ക്ക് അസിഡിറ്റി, ഗ്യാസ് അല്ലെങ്കില്‍ ഇടയ്ക്കിടെ വയറുവേദന അനുഭവപ്പെടുകയാണെങ്കില്‍ ദഹന പ്രശ്നങ്ങളെ അലട്ടുന്നുണ്ടെന്ന് മനസിലാക്കുക.
  • 2. രാവിലലെ എഴുന്നേറ്റ ഉടന്‍ ക്ഷീണം തോന്നുകയോ അല്ലെങ്കില്‍ വയറു വീര്‍ത്തിരിക്കുന്നതായി തോന്നുകയോ ചെയ്താല്‍ അതും ദഹനക്കുറവിന്റെ സൂചനയാണ്.
  • 3. നിങ്ങള്‍ക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഇത് മോശം ദഹനത്തിന്റെ മറ്റൊരു ലക്ഷണമാണ്.
  • 4. ആഘോഷങ്ങളില്ലാതെ എല്ലാ ദിവസവും മധുരപലഹാരങ്ങള്‍ കഴിക്കണമെന്ന് തോന്നുകയാണെങ്കില്‍, അത് മോശം ദഹനത്തിന്റെ മറ്റൊരു ലക്ഷണമാണെന്നും റുജുത പറയുന്നു.

ദഹനം എളുപ്പമാക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങളിതാ

ഒന്ന്

.ദിവസവും ഒരു കഷ്ണം ശര്‍ക്കരയോ അല്ലെങ്കില്‍ അല്‍പം നെയ്യ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

രണ്ട്

ശരീരത്തിലെ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് വാഴപ്പഴം. ഇത് ദിവസവും കഴിക്കുന്നത് ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കും.

മൂന്ന്

ദിവസവും ഒരു നേരം തെെരില്‍ ഉണക്ക മുന്തിരി ചേര്‍ത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ഒന്ന്…

ദിവസവും ഒരു കഷ്ണം ശര്‍ക്കരയോ അല്ലെങ്കില്‍ അല്‍പം നെയ്യ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കും.

രണ്ട്…

ശരീരത്തിലെ നല്ല ബാക്ടീരിയകള്‍ക്കുള്ള ഭക്ഷണമാണ് വാഴപ്പഴം. ഇത് ദിവസവും കഴിക്കുന്നത് ദഹന ആരോഗ്യം വര്‍ദ്ധിപ്പിക്കും.

മൂന്ന്…

ദിവസവും ഒരു നേരം തെെരില്‍ ഉണക്ക മുന്തിരി ചേര്‍ത്ത് കഴിക്കുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ മാത്രമല്ല പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

നാല്…

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്ബ് ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാന്‍ സഹായകമാണ്.

അഞ്ച്…

ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.

ആറ്…

രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരിയായി ദഹനം നടക്കില്ലെന്ന് മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും.

ദഹന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. എല്ലാ ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ്സ് വരെ വെള്ളം കുടിക്കുന്നത് മലശോചനം ശരിയാവാനും ദഹനം കൃത്യമാവാനും സഹായിക്കും. ഭക്ഷണത്തിന് അരമണിക്കൂര്‍ മുമ്ബ് ചൂട് വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ കൃത്യമാക്കാന്‍ സഹായകമാണ്.അഞ്ച്…ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മല്ലി തുടങ്ങി വിവിധ സുഗന്ധവ്യഞ്ജനങ്ങള്‍ ആഹാരത്തിന് സ്വാദ് കൂട്ടാന്‍ ചേര്‍ക്കുന്നത് ദഹനം എളുപ്പമാക്കും. ശരീരം ആരോഗ്യത്തോടിരിക്കാനും പോഷകാംശം എളുപ്പത്തില്‍ സ്വീകരിക്കപെടാനും ഇത് സഹായിക്കും.ആറ്…രാത്രി വൈകിയുള്ള ആഹാരം കഴിക്കല്‍ ഒഴിവാക്കുക. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരിയായി ദഹനം നടക്കില്ലെന്ന് മാത്രമല്ല ഭാരം കൂടുന്നതിനും കാരണമാകും.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group