ഉമിനീരില്‍ നിന്നും എളുപ്പത്തില്‍ ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ച് അമിതവണ്ണത്തിന്റെ കാരണങ്ങളും പരിഹാരവും കണ്ടെത്താന്‍ വഴിയൊരുങ്ങുന്നു. നിരവധി ഡയറ്റുകള്‍ പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവര്‍ക്ക് ഉമിനീരില്‍ നിന്നും ഡിഎന്‍എ സാമ്ബിളുകള്‍ ശേഖരിച്ച് ഡിഎന്‍എ പ്രൊഫൈല്‍ തയാറാക്കി അമിത വണ്ണത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും കണ്ടെത്താം. ഇന്ത്യയില്‍ വിജയകരമായി പരീക്ഷിച്ചുവരുന്ന ഈ ടെസ്റ്റ് അമിത വണ്ണത്തിനുള്ള ചികിത്സയ്ക്ക് വളരെയേറെ സാധ്യതകള്‍ തുറന്നുനല്‍കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. (Medical marvel Saliva-based DNA test could be key to weight management)
നിങ്ങളുടെ സുഹൃത്ത് കഴിക്കുന്ന അതേ അളവില്‍ തന്നെ ഭക്ഷണം കഴിച്ചിട്ടും നിങ്ങളുടേയും സുഹൃത്തിന്റേയും ശരീര ഘടനയും ഭാരവും ഒരുപോലെയാകത്തതിന് ജനിതകമായി പല കാരണങ്ങളുമുണ്ടെന്ന് ജീന്‍സ്ടുമീ സിഇഒ നീരജ് ഗുപ്ത പറയുന്നു. ഉമിനീരില്‍ നിന്നും സാമ്ബിളുകള്‍ ശേഖരിച്ച് ശരീരം വിറ്റാമിനുകള്‍ ആഗിരണം ചെയ്യുന്നതിന്റെ അളവും വെയിറ്റ് ലോസ് പാറ്റേണുകളും നിക്കോട്ടിന്‍ ഡിപെന്‍ഡന്‍സിയും ഉള്‍പ്പെടെയുള്ളവ മനസിലാക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യരംഗം പ്രതീക്ഷിക്കുന്നത്.

ജീന്‍ എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ളവ ഇന്ത്യയില്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ഉമിനീര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഡിഎന്‍എ ടെസ്റ്റ് ജീവിതത്തില്‍ ഒരു തവണ മാത്രം ചെയ്താല്‍ മതിയാകുമെന്ന് എസ്‌ആര്‍എല്‍ ഡയഗനോസ്റ്റിക്‌സ് മേധാവി ആനന്ദ് കെ പറയുന്നു. 5000 രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ടെസ്റ്റിന് ഇന്ത്യയില്‍ വിലയായി ഈടാക്കാനാണ് ആലോചനകള്‍ നടക്കുന്നത്.
ഏഴ് ഗെറ്റപ്പുകളില്‍ വിക്രം ; കോബ്രയ്‌ക്ക് യു/ എ സര്‍ട്ടിഫിക്കറ്റ് ; ചിത്രം ഉടന്‍ തീയേറ്ററുകളിലേക്ക്
ആരാധകര്‍ കാത്തിരിക്കുന്ന ചിയാന്‍ വിക്രം ചിത്രം കോബ്രയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി . ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു . പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍ അജയ് ജ്ഞാനമുത്തുവാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് ഏറെ പ്രധാന്യം നല്‍കിയിട്ടുണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എ ആര്‍ റഹ്മാനാണ്.
മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്.വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്ത് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, ആനന്ദ്‌രാജ്, റോബോ ശങ്കര്‍, മിയ ജോര്‍ജ്, മൃണാളിനീ രവി, മീനാക്ഷി ഗോവിന്ദ്‌രാജന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
7 സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഹരീഷ് കണ്ണന്‍ ആണ്. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസന്‍. ആക്ഷന്‍ കൊറിയോഗ്രഫി ദിലീപ് സുബ്ബരായന്‍. ചീഫ് കോ ഡയറക്ടര്‍ മുഗേഷ് ശര്‍മ്മ.