Home Featured സലൂണിൽ പോയി മസാജ് ചെയ്യുന്നവരാണോ നിങ്ങൾ ;ജാഗ്രതൈ, സ്ട്രോക്കിന് സാധ്യത :മുന്നറിയുപ്പുമായി ആരോഗ്യവിദഗ്‌ധർ

സലൂണിൽ പോയി മസാജ് ചെയ്യുന്നവരാണോ നിങ്ങൾ ;ജാഗ്രതൈ, സ്ട്രോക്കിന് സാധ്യത :മുന്നറിയുപ്പുമായി ആരോഗ്യവിദഗ്‌ധർ

തലമുടി വെട്ടുന്നതിനിടെ മസാജ് ചെയ്യുന്നയാളാണോ നിങ്ങൾ, എങ്കിൽ ശ്രദ്ധിക്കണം. മസാജ് ചെയ്യണം എന്നുണ്ടെങ്കിൽ അംഗീകൃത സലൂണിൽ പോയി മാത്രം ചെയ്യുക.ഇല്ലെങ്കിൽ മസ്തിഷ്കാഘാതത്തിന് വരെ വഴിവച്ചേക്കും. ബെംഗളൂരുവിലെ ബെള്ളാരി സ്വദേശിയായ 30കാരനുണ്ടായ ദുരനുഭവമാണ് ആരോഗ്യവിദഗ്‌ധർ ഇത്തരം ഒരു മുന്നറിയിപ്പ് നൽകാൻ കാരണം.മുടി വെട്ടിക്കൊണ്ടിരിക്കെ കഴുത്തിൽ മസാജ് ചെയ്തതാണ് പ്രശ്നമായത്. യുവാവിന് വീട്ടിലെത്തിയപ്പോൾ സ്ട്രോക്ക് വന്നു. നാക്ക് കുഴയുകയും ഇടതുവശത്ത് ബലഹീനതയും അനുഭവപ്പെട്ടു.ആശുപത്രിയിൽ എത്തിച്ചപ്പോൾ മസ്തിഷ്കാഘാതം സ്ഥിരീകരിച്ചു.

ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് വന്നത്.ഇത്തരം കാര്യങ്ങളിൽ ബോധവത്‌കരണം വേണമെന്നും എന്തെങ്കിലും പ്രശ്നം വന്നാൽ അടിയന്തിരമായി ചികിത്സ തേടണം എന്നുമാണ് നിർദേശം.കഴുത്തിലെ രക്തക്കുഴലുകൾക്ക് ക്ഷതം സംഭവിച്ചാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും.

ഇതാണ് മസ്തിഷ്കാഘാതത്തിന് കാരണമാകുന്നത്.കഴുത്തിൽ മസാജ് ചെയ്‌താൽ രക്തക്കുഴലുകൾക്ക് കേടുപാട് സംഭവിക്കാൻ സാധ്യത ഏറെയാണ്. ഇതാണ് മസ്തിഷ്കാഘാതത്തിന് വഴിവയ്ക്‌കുന്നത്.

ആഹാ..സാര്‍ ആളുകൊള്ളാല്ലോ? ആദ്യം ഫോട്ടോയെടുപ്പ്, പിന്നാലെ പരിശോധന, ലംബോര്‍ഗിനി കണ്ട ആവേശത്തില്‍ ട്രാഫിക്ക് പോലീസ്

വാഹനം ഓടിക്കുമ്ബോള്‍ പലപ്പോഴും ട്രാഫിക്ക് പോലീസുകാര്‍ കൈകാണിക്കുന്നത് അത്ര സുഖകരമായ ഏര്‍പ്പാടല്ല. നിയമങ്ങള്‍ പാലിച്ചാണ് പോകുന്നതെങ്കിലും പോലീസുകാര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ ആരായാലും പകച്ചുപോകും.അത്തരമൊരു പരിശോധനയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലംബോര്‍ഗിനി കാറുടമയെ ട്രാഫിക്ക് പോലീസ് തടഞ്ഞ് സ്ഥിരം ചെയ്യാറുള്ള പരിശോധന നടത്തി. എന്നാല്‍ അതിനുശേഷം വണ്ടിയുടമയെ പോകാന്‍ അനുവദിക്കുന്നതിന് പകരം ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുത്താണ് തിരിച്ചുവിട്ടത്.

ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുക്കാന്‍ സമ്മതിച്ച ഉടമയ്ക്കും നിഷ്‌കളങ്കനായ പോലീസുകാരനും കൈയടിക്കുകയാണ് സോഷ്യല്‍ മീഡിയ.നിഷാന്ത് സാബുവെന്ന വ്യക്തി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്തുവിട്ടത്. സ്ഥിരമായുള്ള പരിശോധനയുടെ ഭാഗമായാണ് നിഷാന്ത് സാബുവിന്റെ ലംബോര്‍ഗിനി ട്രാഫിക്ക് പോലീസ് നിര്‍ത്തിച്ചത്. ഓഫീസര്‍ ഈ വാഹനം കണ്ടതും വളരെ സന്തോഷമം പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ ഉത്സാഹം കണ്ട് നിഷാന്ത് വാഹനത്തിലേക്ക് ഇരിക്കാനായി പോലീസുകാരനെ ക്ഷണിക്കുകയായിരുന്നു. ഇതോടെ പോലീസുകാരന്‍ അതീവ സന്തുഷ്ടനായി.

സഹപ്രവര്‍ത്തകനോട് അദ്ദേഹത്തിന്റെ ഫോട്ടോയെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.പോലീസ് എന്റെ ലംംബോര്‍ഗിനി നിര്‍ത്താന്‍ കൈകാണിച്ചു. എല്ലാം പേപ്പറും പരിശോധിച്ചശേഷം ലംബോര്‍ഗിനിയില്‍ ഇരുന്ന് ഫോട്ടോയെടുക്കട്ടെയെന്ന് അഭ്യര്‍ത്ഥിച്ചു.കാക്കിക്കുപ്പായത്തില്‍ ഇരിക്കുന്നവരായിട്ടും സൂപ്പര്‍ കാറുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നെ സന്തുഷ്ടനാക്കി’ നിഷാന്ത് വീഡിയോയ്ക്ക് താഴെ കുറിച്ചു. നിരവധി പേര്‍ പോലീസുകാരന്റെ നിഷ്‌കളങ്കതയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group