Home Featured ആരോഗ്യനില മോശമായി; അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍

ആരോഗ്യനില മോശമായി; അബ്ദുല്‍ നാസര്‍ മഅ്ദനി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നല്‍കുന്നത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മഅ്ദനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചു. എം.ആര്‍.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥന വേണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ സൂചിപ്പിച്ചു.

കഴിഞ്ഞ മാസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. റമദാന്‍ നോമ്ബുതുറയോടനുബന്ധിച്ച്‌ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കവെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നാണ് ആരോഗ്യനില മോശമായത്. തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ എം.ആര്‍.ഐ പരിശോധനയിലടക്കം പക്ഷാഘാതം സംഭവിച്ചതായി കണ്ടെത്തിയിരിന്നു.

ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ പക്ഷാഘാതം ബാധിച്ചില്ലെങ്കിലും ദീര്‍ഘനാളായി നിരവധി രോഗങ്ങള്‍ക്ക് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചുവെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ചികിത്സയിലായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group