Home Featured പെണ്‍ഭ്രൂണഹത്യ റാക്കറ്റ്:കര്‍ണാടകയില്‍ 34 സ്കാനിങ് കേന്ദ്രങ്ങള്‍ പൂട്ടിച്ചു

പെണ്‍ഭ്രൂണഹത്യ റാക്കറ്റ്:കര്‍ണാടകയില്‍ 34 സ്കാനിങ് കേന്ദ്രങ്ങള്‍ പൂട്ടിച്ചു

പെണ്‍ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ തുടര്‍ നടപടികള്‍ കര്‍ശനമാക്കി കര്‍ണാടക ആരോഗ്യ വകുപ്പ്.അനധികൃതമായി പ്രവര്‍ത്തിച്ച 34 സ്കാനിങ് കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനക്കിടെ അടച്ചുപൂട്ടിച്ചു. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 156 വ്യാജ ചികിത്സകരെയും കണ്ടെത്തി. സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം സര്‍ക്കാറിന് ആരോഗ്യവകുപ്പ് സമര്‍പ്പിച്ചു.

ഒരു മാസത്തിനിടെ 5,083 സ്കാനിങ് കേന്ദ്രങ്ങളിലും നഴ്സിങ് ഹോമുകളിലുമായാണ് ജില്ല ആരോഗ്യ ഉദ്യോഗസ്ഥരും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ചേര്‍ന്ന് പരിശോധന നടത്തിയത്. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 34 സ്കാനിങ് കേന്ദ്രങ്ങള്‍ സീല്‍ ചെയ്തതിനു പുറമെ, 429 സെന്ററുകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.മാലിന്യക്കുട്ടയില്‍ പെണ്‍ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബംഗളൂരു റൂറല്‍ ഹോസക്കോട്ടെയിലെ എസ്.പി.ജി ഹോസ്പിറ്റല്‍ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റര്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഡിസംബര്‍ 13ന് അടച്ചുപൂട്ടിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ബൈയപ്പനഹള്ളി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ നിര്‍ത്താതെപോയ കാറിനെ പിന്തുടര്‍ന്ന അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഭ്രൂണഹത്യ റാക്കറ്റിലേക്കെത്തിച്ചത്.പെണ്‍ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഡോക്ടര്‍മാര്‍, ടെക്നീഷ്യന്മാര്‍, നഴ്സുമാര്‍, ആശുപത്രി ജീവനക്കാര്‍, ഏജന്റുമാര്‍ എന്നിവരുള്‍പ്പെടെ 13 പേര്‍ കേസില്‍ അറസ്റ്റിലായിരുന്നു. സി.ഐ.ഡി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.

രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

രാജ്യത്തെ വിലക്കയറ്റ തോത് നാല് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. 2023 ഡിസംബറില്‍ 5.69 ശതമാനമാണ് വിലക്കയറ്റം.പഴം, പച്ചക്കറി തുടങ്ങിയവയുടെ വിലവര്‍ധനയാണ് തോത് ഉയര്‍ത്തിയത്. വ്യാവസായിക വളര്‍ച്ച 2023 നവംബറില്‍ 2.4 ശതമാനത്തിലേക്കും കൂപ്പുകുത്തി. എട്ടു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്.ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം 2023 നവംബറില്‍ 5.5 ശതമാനവും 2022 ഡിസംബറില്‍ 5.72 ശതമാനവുമായിരുന്നു. 2023 ഓഗസ്റ്റില്‍ പണപ്പെരുപ്പം 6.83 ശതമാനത്തിലെത്തിയിരുന്നു. വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) അടിസ്ഥാനമാക്കിയുള്ള വ്യാവസായിക വളര്‍ച്ചാ നിരക്ക് 2023 ഒക്ടോബറില്‍ 11.6 ശതമാനമായിരുന്നു.നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എൻഎസ്‌ഒ) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2023 ഡിസംബറില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം ഡിസംബറില്‍ 8.7 ശതമാനത്തില്‍ നിന്ന് 9.53 ശതമാനമായി ഉയര്‍ന്നു.

You may also like

error: Content is protected !!
Join Our WhatsApp Group