Home Featured കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ്; 75,000 രൂപ വരെ ആനുകൂല്യങ്ങൾ, ജൂലൈ 31 വരെ അപേക്ഷിക്കാം

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ്; 75,000 രൂപ വരെ ആനുകൂല്യങ്ങൾ, ജൂലൈ 31 വരെ അപേക്ഷിക്കാം

by മൈത്രേയൻ

കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശങ്കപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ് പദ്ധതി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക്് സാമ്ബത്തീക സഹായം ഉറപ്പാക്കുന്നതിനാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സാമൂഹ്യ സേവന പദ്ധതിയായ പരിവര്‍ത്തന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതിയും നടപ്പിലാക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ ഡിഗ്രീ, പിജി, ഡിപ്ലോമ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും.

15,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് സ്‌കോളര്‍ഷിപ്പ് തുകയായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. മാതാപിതാക്കളില്‍ ഒരാളോ രണ്ടു പേരുമോ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, കുടുംബത്തിലെ വരുമാന മാര്‍ഗമായ ഏക വ്യക്തിയുടെ തൊഴില്‍ നഷ്ടപ്പെടുകയോ ചെയ്്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം

*കര്‍ണാടകത്തില്‍ ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ വീഴ്ത്താനും പെഗാസസ്*

പരിവര്‍ത്തന്‍ കോവിഡ് സ്‌കോളര്‍ഷിപ്പിനായി 9 കോടി രൂപയാണ് എച്ച്‌ഡിഎഫ്‌സി ബാങ്ക് മാറ്റി വച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തെ 3200 ഓളം വിദ്യാര്‍ത്ഥികളെ സഹായിക്കുവാന്‍ സാധിക്കുമെന്ന് ബാങ്ക് പറയുന്നു.

1800 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിപ്ലോമ, ഡിഗ്രീ, പിജി കോഴ്‌സുകളിലെ 1400 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതിയിലൂടെ സാമ്ബത്തീക സഹായം ലഭിക്കും. 6 ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുക.

കോവിഡ് സാഹചര്യം കൊണ്ടുണ്ടായ സാമ്ബത്തീക പ്രതിസന്ധിയാല്‍ പഠനം അവസാനിപ്പിക്കുവാനൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സ്‌കോളര്‍ഷിപ്പ് പദ്ധതി സഹായകമാകും.

എച്ച്ഡിഎഫ്സി ബാങ്ക് സ്കോളർഷിപ്പ്: യോഗ്യതാ മാനദണ്ഡം

  • ഇന്ത്യൻ പൗരന്മാർക്ക് മാത്രം അപേക്ഷിക്കാം.
  • വിദ്യാർത്ഥികൾ നിലവിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ ഒരു സ്വകാര്യ, സർക്കാർ അല്ലെങ്കിൽ സർക്കാർ സഹായത്തോടെയുള്ള സ്കൂളിൽ പഠിച്ചിരിക്കണം.
  • അപേക്ഷകൻ കുറഞ്ഞത് 55% മാർക്കോടെ മുൻ യോഗ്യതാ പരീക്ഷ പാസായിരിക്കണം.
  • വാർഷിക കുടുംബ വരുമാനം 2.5 ലക്ഷം രൂപയിൽ കുറവോ തുല്യമോ ആയിരിക്കണം (2,50,000).

എച്ച്ഡിഎഫ്സി ബാങ്ക് സ്കോളർഷിപ്പ്: നിങ്ങൾക്ക് ആവശ്യമായ രേഖകൾ

  • പാസ്‌പോർട്ട് ഫോട്ടോ
  • കഴിഞ്ഞ വർഷത്തെ മാർക്ക്ഷീറ്റുകൾ (2019-20) (ശ്രദ്ധിക്കുക: 2019-20 സെഷനിൽ നിങ്ങൾക്ക് മാർക്ക്ഷീറ്റ് ഇല്ലെങ്കിൽ, ദയവായി 2018-19 സെഷന്റെ മാർക്ക്ഷീറ്റ് അപ്‌ലോഡ് ചെയ്യുക.)
  • ഐഡന്റിറ്റി പ്രൂഫ് (ആധാർ കാർഡ് / വോട്ടർ ഐഡി / ഡ്രൈവിംഗ് ലൈസൻസ്)
  • നിലവിലെ വർഷത്തെ പ്രവേശന തെളിവ് (ഫീസ് രസീത് / പ്രവേശന കത്ത് / സ്ഥാപന ഐഡി കാർഡ് / ബോണഫൈഡ് സർട്ടിഫിക്കറ്റ്) (2020-21)
  • അപേക്ഷകന്റെ ബാങ്ക് പാസ്ബുക്ക് / റദ്ദാക്കിയ ചെക്ക് (അപേക്ഷാ ഫോമിലും വിവരങ്ങൾ പിടിച്ചെടുക്കും)
  • വരുമാന തെളിവ് (ചുവടെ നൽകിയിരിക്കുന്ന മൂന്ന് തെളിവുകളിൽ ഏതെങ്കിലും) ഗ്രാമപഞ്ചായത്ത് / വാർഡ് കൗൺസിലർ / സർപഞ്ച് നൽകിയ
  • വരുമാന തെളിവ് എസ്‌ഡി‌എം / ഡി‌എം / സി‌ഒ / തഹസിൽദാർ നൽകിയ വരുമാന തെളിവ്
  • സത്യവാങ്മൂലം

എച്ച്ഡിഎഫ്സി ബാങ്ക് സ്കോളർഷിപ്പ്: അപേക്ഷിക്കാൻ Buddy4Study വിസിറ്റ് ചെയ്യുക

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group