ബെംഗളൂരു: നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിനെക്കുറിച്ച് (നൈസ്) ടെലിവിഷന്‍ ചാനല്‍ വഴി മോശം പ്രസ്താവനകള്‍ പുറത്തിറക്കിയതിനു മുന്‍ പ്രധാനമന്ത്രിയും, ജെഡിഎസ് നേതാവുമായ എച്ച്.ഡി. ദേവഗൗഡയ്ക്കെതിരെ ബെംഗളൂരു എട്ടാമത് സിറ്റി സിവില്‍, സെഷന്‍സ് കോടതി രണ്ടു കോടി പിഴ ചുമത്തി.
അന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി
2011 ജൂണ്‍ 28നു ഒരു പ്രാദേശിക ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവഗൗഡ മോശം പ്രസ്താവനകള്‍ നടത്തിയത്. പ്രസ്താവനകളിലൂടെ നൈസ് സ്ഥാപനത്തെ ദേവഗൗഡ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതായി കോടതി നിരീക്ഷിച്ചു. 2011 ജൂണ്‍ 28ന് ഒരു സ്വകാര്യ കന്നട വാര്‍ത്താ ചാനലായ ഗൗഡാരാ ഗര്‍ജനെയില്‍ നല്‍കിയ അഭിമുഖത്തില്‍ നൈസ് സ്ഥാപനം ആളുകളുടെ പണം കവര്‍ന്നെടുക്കുകയും, സര്‍ക്കാര്‍ പദ്ധതികളെ കൊള്ളയടിക്കുന്നുണ്ടെന്നും ദേവഗൗഡ പറഞ്ഞിരുന്നു. നൈസ് ഏറ്റെടുത്തിരുന്ന കര്‍ണാടകത്തിലെ തന്ത്രപ്രധാനമായ പദ്ധതികളിലൊന്നിനെയാണ് അഭിമുഖത്തില്‍ ഗൗഡ വിമര്‍ശിച്ചത്
തുടര്‍ന്ന് ഇത്തരമൊരു പ്രസ്താവന കമ്ബനിയുടെ പ്രശസ്തിയെ പ്രതികൂലമായ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ലഭിക്കാന്‍ ദേവഗൗഡയ്ക്കെതിരെ നൈസ് കമ്ബനി എംഡിയും, മുന്‍ ബിദാര്‍ എംഎല്‍എയുമായ അശോക് കെന്നി കോടതിയെ സമീപിച്ചിരുന്നു. 2012ല്‍ സമര്‍പ്പിച്ച സ്യൂട്ട് വഴി പത്ത് കോടി രൂപയാണ് നഷ്ടപരിഹാരമായി സ്ഥാപനം ആവശ്യപ്പെട്ടിരുന്നത്
ഈ വിഷയത്തില്‍ പ്രസ്താവനകളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ ദേവഗൗഡയ്ക്ക് സാധിച്ചില്ലെന്ന് സെഷന്‍സ് കോടതി ജഡ്ജി മല്ലനഗൗഡ പറഞ്ഞു. ഇക്കാരണത്താല്‍ ദേവഗൗഡയ്ക്ക് മേല്‍ രണ്ടു കോടി രൂപ പിഴ ചുമത്തിയതായി കോടതി ഉത്തരവിട്ടു.
Onamtraditions.com ഫേസ്ബുക് പേജ് ലൈക് ചെയ്ത് ഷെയർ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് അത്യാകര്ഷക സമ്മാനങ്ങൾ . വിജയികൾക്ക് സാംസങ് ഗാലക്സി M12 മൊബൈൽ ഫോണും ഓണം ട്രഡിഷൻസിന്റെ വെബ്‌സൈറ്റിൽ പർച്ചേസ് ചെയ്യാൻ ഗിഫ്റ് കൂപ്പണുകളും നൽകുന്നു . ഈ ഓഫർ ജൂൺ 30 വരെ മാത്രം 👉👉👉👉 ഫേസ്ബുക് ലിങ്ക് : www.facebook.com/onamtraditions
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3709.കോവിഡ് മരണങ്ങൾ 139,പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനം.