Home Featured നന്ദി ഹില്‍സിന്റെ താഴ്വരയില്‍ ഈശ യോഗ സെന്ററിന്റെ പ്രതിമ അനാച്ഛാദനത്തിന് ഹൈകോടതി സ്റ്റേ

നന്ദി ഹില്‍സിന്റെ താഴ്വരയില്‍ ഈശ യോഗ സെന്ററിന്റെ പ്രതിമ അനാച്ഛാദനത്തിന് ഹൈകോടതി സ്റ്റേ

ബെംഗളൂരു: നന്ദി ഹില്‍സിന്റെ താഴ്വരയില്‍ ആദിയോഗി പ്രതിമ അനാച്ഛാദനം ചെയ്യുന്നതിലും ഈശ യോഗ സെന്റര്‍ തുറക്കുന്നതിലും താത്കാലിക സ്റ്റേ. പ്രദേശത്ത് തല്‍സ്ഥിതി തുടരണമെന്ന് കര്‍ണാടക ഹൈകോടതി ഇടക്കാല ജത്തരവില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനും യോഗ കേന്ദ്രത്തിനും 14 മറ്റ് കക്ഷികള്‍ക്കും നോട്ടീസ് നല്‍കിക്കൊണ്ടാണ് കോടതി യോഗ സെന്റര്‍ തുറക്കുന്നതിനും മറ്റും ഇടക്കാല സ്റ്റേ നല്‍കിയത്. ജഗ്ഗി വസുദേവ് കോയമ്ബത്തൂരില്‍ സ്ഥാപിച്ചതാണ് ഈശ ഫൗണ്ടേഷന്‍. അതിന്റെ ശാഖയായാണ് ബെംഗളൂരുവില്‍ യോഗ സെന്റര്‍ തുടങ്ങാനൊരുങ്ങിയത്.

ജനുവരി 15ന് സദ്ഗുരു ഈശ ഫൗണ്ടേഷന്‍ പ്രതിമ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇടക്കാല ഉത്തരവ്. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് വാണിജ്യ സ്ഥാപനം തുടങ്ങുകയാണെന്നും അതിന് സര്‍ക്കാര്‍ സ്ഥലം അനധികൃതമായി അനുവദിച്ചുവെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് നടപടി.

ചിക്കബല്ലപുര ഗ്രാമത്തിലെ എസ്. ക്യതപ്പയും മറ്റ് ഗ്രാമവാസികളു ചേര്‍ന്നാണ് ഹരജി നല്‍കിയത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, കര്‍ണാടക സര്‍ക്കാര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്ററ്, കോയമ്ബത്തൂര്‍ ഈശ യോഗ സെന്റര്‍ തുടങ്ങിയ 16 സ്ഥാപനങ്ങള്‍ കേസില്‍ കക്ഷികളാണ്.

നന്ദി ഹില്‍സിന്റെ താഴ്വരയില്‍ സ്വകാര്യ ഫൗണ്ടേഷന്‍ സ്ഥാപിക്കാന്‍ ഹരിതചട്ടങ്ങളുടെ നഗ്നമായ ലംഘനത്തിന് അധികാരികള്‍ അനുവാദം നല്‍കിയെന്നാണ് പൊതുതാല്‍പര്യ ഹരജി.

നന്ദി ഹില്‍സിന്റെ താഴ്‌വരയിലെ പരിസ്ഥിതി വ്യവസ്ഥ, ജലാശയങ്ങള്‍, തോടുകള്‍ എന്നിവ നശിപ്പിക്കാനും അധികാരികള്‍ അനുവദിച്ചുവെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു. നന്ദി ഹില്‍സ് മേഖലയിലെ ജീവനുകളെയും കന്നുകാലികളെയും വന്യമൃഗങ്ങളെയും ഇത് നേരിട്ട് ബാധിക്കുന്നുവെന്നും ഹരജിക്കാര്‍ ആരോപിച്ചു.

പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷിക്കാം; മൊബൈൽ നമ്പർ മാറ്റാതെ പണമയക്കാം യുപിഐ വഴി

ദില്ലി: പ്രവാസി ഇന്ത്യക്കാർക്ക് (എൻആർഐ) അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് തന്നെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ (യുപിഐ) പേയ്‌മെന്റുകൾ നടത്താം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)  10 രാജ്യങ്ങളിലെ എൻആർഐകൾക്ക് എൻആർഇ/എൻആർഒ അക്കൗണ്ടുകളിൽ നിന്ന് യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് പണം ഡിജിറ്റലായി ട്രാൻസ്ഫർ ചെയ്യാൻ അനുവദിച്ചു. 

സിംഗപ്പൂർ, യുഎസ്, ഓസ്‌ട്രേലിയ, കാനഡ, ഹോങ്കോങ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ, യുകെ എന്നീ രാജ്യങ്ങളിലെ പ്രവാസികൾക്കാണ് യുപിഐ വഴി പണം അയക്കാൻ സാധിക്കുക. ഭാവിയിൽ ഈ സൗകര്യം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചേക്കാം എന്ന് എൻപിസിഐ വ്യക്തമാക്കുന്നു. 

എൻആർഇ/എൻആർഒ അക്കൗണ്ടുകളുള്ള പ്രവാസികൾക്ക് അവരുടെ അന്താരാഷ്ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ അനുവദിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ എൻപിസിഐ പങ്കാളി ബാങ്കുകൾക്ക് ഏപ്രിൽ 30 വരെ സമയം നൽകിയിട്ടുണ്ട്.

ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് (ഫെമ) ചട്ടങ്ങൾക്കനുസൃതമായി എൻആർഇ/എൻആർഒ അക്കൗണ്ടുകൾ അനുവദിച്ചിട്ടുണ്ടെന്ന് പങ്കാളി ബാങ്കുകൾ ഉറപ്പാക്കുന്നു, കാലാകാലങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുക എന്നതാണ് ഏക വ്യവസ്ഥ. 

ഒരു എൻആർഇ അക്കൗണ്ട് എൻആർഐകളെ വിദേശ വരുമാനം ഇന്ത്യയിലേക്ക് കൈമാറാൻ സഹായിക്കുന്നു, അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ സമ്പാദിക്കുന്ന വരുമാനം നിയന്ത്രിക്കാൻ സഹായിക്കുന്നു.

യൂപിഐ ഇടപാടുകൾ അനുവദിച്ചത് വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും വിദേശത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും പ്രാദേശിക ബിസിനസുകൾക്കും സഹായകമാകുമെന്ന് അധികൃതർ പറഞ്ഞു. പണം അയക്കാൻ എൻആർഐകൾക്ക് അവരുടെ അന്താരാഷ്‌ട്ര സിം കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള അവരുടെ എൻആർഇ, എൻആർഒ അക്കൗണ്ടുകൾ യുപിഐയിലേക്ക് ലിങ്ക് ചെയ്‌താൽ മതിയാകും, കൂടാതെ ഏതൊരു ഇന്ത്യൻ യുപിഐ ഉപയോക്താവിനെയും പോലെ മർച്ചന്റ് പേയ്‌മെന്റിനും പിയർ-ടു-പിയർ പേയ്‌മെന്റുകൾക്കും ഇത് ഉപയോഗിക്കണം.

You may also like

error: Content is protected !!
Join Our WhatsApp Group