ബെംഗളൂരു: വോട്ടു ചെയ്യുന്നവർക്ക് പ്രോത്സാഹനമായി സൗജന്യഭക്ഷണം നൽകാനുള്ള ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷന്റെ നീക്കത്തിന് ഹൈക്കോടതിയുടെ അനുമതി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഭക്ഷണവിതരണത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾക്ക് ഒരു രാഷ്ട്രീയപ്പാർട്ടിയുമായി ബന്ധമില്ലെന്നും വോട്ടുചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതു മാത്രമാണ് ലക്ഷ്യമെന്നുമുള്ള അസോസിയേഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്തും വോട്ടുചെയ്തവർക്ക് അസോസിയേഷന്റെ കീഴിലുള്ള ഹോട്ടലുകളിൽ സൗജന്യമായി ഭക്ഷണം നൽകിയിരുന്നു.
വോട്ടെടുപ്പുദിനമായ വെള്ളിയാഴ്ച പോളിങ് ബൂത്തുകളിൽനിന്ന് വിരലിൽ പുരട്ടിയ മഷി കാണിച്ചാൽ ഭക്ഷണം സൗജന്യമായോ കുറഞ്ഞനിരക്കിലോ നൽകാനാണ് ഹോട്ടലുടമകളുടെ തീരുമാനം. ഇങ്ങനെ ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്കുമുന്നിൽ ഇതെഴുതി പ്രദർശിപ്പിക്കും. ഏതൊക്കെ ഭക്ഷണമാണ് സൗജന്യമായി നൽകേണ്ടതെന്നും ഏതുതരത്തിലാണ് നൽകേണ്ടതെന്നും അതത് ഹോട്ടലുകളായിരിക്കും തീരുമാനമെടുക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. നഗരത്തിൽ സാധാരണയായി 60 ശതമാനത്തിൽ താഴെയാളുകളാണ് വോട്ടു രേഖപ്പെടുത്താറുള്ളത്. ഇത്തവണ പോളിങ് ശതമാനം വർധിപ്പിക്കാൻ സന്നദ്ധ സംഘടനകളും തിരഞ്ഞെടുപ്പ് കമ്മിഷനും നഗരത്തിൽ വ്യാപകമായി ബോധവത്കരണപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് പരസ്യപ്രചരണത്തിന് സമാപനം; ഇനി നിശബ്ദ പ്രചാരണം, നാലു ജില്ലകളില്‍ നിരോധനാജ്ഞ
സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചു. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയോടുകൂടി ആരംഭിച്ച അവസാനഘട്ട പ്രചാരണം വാദ്യമേള അകംമ്ബടിയോടെ കൊട്ടിക്കലാശിച്ചു. ജില്ലാ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ വൻ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എങ്ങും തെരഞ്ഞെടുപ്പ് ആവേശമാണ്. ഇന്ന് വൈകിട്ട് ആറോടെയാണ് പരസ്യപ്രചാരണത്തിന് തിരശീലയിട്ടത്.
40 നാള്‍ നീണ്ട പ്രചാരണം തീരുമ്ബോള്‍ കളം നിറഞ്ഞ് കവിഞ്ഞതിന്‍റെആത്മവിശ്വാസത്തിലാണ് മുന്നണികള്‍. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തിരുവനന്തപുരം, തൃശൂർ, കാസർകോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വൈകിട്ട് ആറുമണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തില്‍ വരിക.ശനിയാഴ്ച വരെ പൊതുയോഗങ്ങള്‍ പാടില്ലെന്ന് കലക്ടർമാർ അറിയിച്ചിട്ടുണ്ട്. അഞ്ചിലധികം ആളുകള്‍ കൂടാൻ പാടില്ല.നിശബ്ദപ്രചാരണമാകാമെന്നും വ്യക്തമാക്കിയിട്ടുണ്ട്.