Home Featured പഴയബസുകൾ നിരത്തിൽനിന്ന് പിൻവലിക്കണം : കർണാടക ആർ.ടി.സി.യോട് ഹൈക്കോടതിയുടെ നിർദേശം

പഴയബസുകൾ നിരത്തിൽനിന്ന് പിൻവലിക്കണം : കർണാടക ആർ.ടി.സി.യോട് ഹൈക്കോടതിയുടെ നിർദേശം

ബെംഗളൂരു : പത്തുലക്ഷം കിലോമീറ്ററിലധികം ഓടിയ കർണാടക ആർ.ടി.സി. യുടെ ബസുകൾ നിരത്തിൽനിന്ന് പിൻവലിക്കണമെന്ന് ഹൈക്കോടതി.പഴയ ബസുകൾ യാത്രക്കാരുടെസുരക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിർദേശം. നിശ്ചിത ഇടവേളകളിൽ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാൻ സംവിധാനമൊരുക്കണമെന്നും ആർ.ടി.ഒ.- യിൽനിന്ന് ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് നേടണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു. ഒരുവർഷം മുമ്പ് ബസിടിച്ച് വിദ്യാർഥികൾ മരിച്ചസംഭവത്തിൽ ശിക്ഷിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടക ആർ.ടി.സി. ഡ്രൈവർ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി.പത്തുലക്ഷം കിലോമീറ്റർ പിന്നിട്ട നൂറുകണക്കിന് ബസുകളാണ് കർണാടക ആർ.ടി.സി. സർവീസ് നടത്താനുപയോഗിക്കുന്നത്.

നോർത്ത് വെസ്റ്റ് കർണാടക ആർ.ടി.സി.യുടെ കീഴിൽമാത്രം ഇത്തരം 1,300 -ഓളം ബസുകളുണ്ട്.മറ്റു മേഖലാ ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിലെ ബസുകളുടെ കണക്കെടുത്താൽ ഇവയുടെ എണ്ണം ആറായിരത്തോളമാകുമെന്നാണ് വിലയിരുത്തൽ.പഴയ ബസുകൾ ഘട്ടംഘട്ടമായി പിൻവലിക്കാൻ ഗതാഗതവകുപ്പ് നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും കനത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന കണ്ടെത്തലിനെത്തുടർന്ന് തുടർനടപടിയുണ്ടായിരുന്നില്ല.പഴയ ബസുകൾ പിൻവലിക്കുന്നതനുസരിച്ച് പുതിയ ബസുകൾ ഇറക്കിയില്ലെങ്കിൽ ഗ്രാമീണമേഖലയിലെ യാത്രാദുരിതം അതിരൂക്ഷമാകുമെന്നും അധികൃതർ കണ്ടെത്തിയിരുന്നു.

ഗ്രാമീണ മേഖലകളിലെ ഒരേയൊരു യാത്രാമാർഗമാണ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസുകൾ.എന്നാൽ, ബെംഗളൂരു നഗരത്തിൽ സർവീസ് നടത്തുന്ന ബി.എം.ടി.സി. പഴയ ബസുകൾ ഘട്ടം ഘട്ടമായി പിൻവലിച്ചുവരുകയാണ്. പുതിയ വൈദ്യുതബസുകൾ ഇറക്കുന്നതിനനുസരിച്ചാണ് പഴയ ബസുകൾ ഒഴിവാക്കുന്നത്. പുതിയ ബസുകൾ വാങ്ങാൻ ബി.എം.ടി.സി. ക്കുമാത്രം ഫണ്ടനുവദിക്കുന്നതിൽ നേരത്തേ വിവിധ കോണുകളിൽനിന്ന് വിമർശനങ്ങളുയർന്നിരുന്നു.

അയോദ്ധ്യയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി യോഗി ആദിത്യനാഥ്, 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ അടച്ചുപൂട്ടി

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ ഉത്തപ്രദേശ് സര്‍ക്കാര്‍ മദ്യവില്‍പ്പന നിരോധിച്ചു.ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരം ക്ഷേത്രത്തിന്റെ 84 കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിച്ചതായി എക്സൈസ് മന്ത്രി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. ജനുവരി 22ന് നടക്കാനിരിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപടി.കഴിഞ്ഞ വര്‍ഷം ജൂണില്‍ അയോദ്ധ്യയിലെയും മഥുരയിലെയും ക്ഷേത്രങ്ങളിലും പരിസരങ്ങളിലും മദ്യ നിരോധിത മേഖലകളായി യുപി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എല്ലാ മദ്യശാലകളും അടച്ചുപൂട്ടുകയോ മറ്റിടങ്ങളിലേക്ക് മാറ്റുകയോ ചെയ്തതായി അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.2018 മുതല്‍ തന്നെ അയോദ്ധ്യ നഗരത്തില്‍ മദ്യവും മാംസവും നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഫൈസാബാദ് ജില്ലയെ അയോദ്ധ്യയെന്ന് പുനര്‍നാമകരണം ചെയ്ത ശേഷമായിരുന്നു ആവശ്യം ശക്തമായത്.

You may also like

error: Content is protected !!
Join Our WhatsApp Group