ബംഗളൂരു: ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയില്‍ വെറുപ്പ് പരത്തുന്ന പ്രസംഗങ്ങള്‍ ഇരട്ടിയായെന്ന് ആഭ്യന്തരമന്ത്രാലയം.മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത് ഇത്തരത്തിലുള്ള നൂറിലധികം പ്രസംഗങ്ങളാണ്. പൊലീസ് കേസെടുത്ത സംഭവങ്ങളുടെ കണക്കുകള്‍ മാത്രമാണിത്. 2021നേക്കാള്‍ ഇത് 2022ല്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.2020 ജനുവരി മുതല്‍ 2023 ജനുവരി വരെ ആകെ 105ലധികം സമാന പൊലീസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 24 ജില്ലകളിലെയും കണക്കുകള്‍ പ്രകാരം ബംഗളൂരുവിലാണ് 52 ശതമാനം സംഭവങ്ങളും ഉണ്ടായിട്ടുള്ളത്.
നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ജെ.പിയുടെ നേതാക്കളടക്കം ഉത്തരവാദപ്പെട്ടവര്‍ മുസ്ലിംകള്‍ക്കുനേരെ കൊലവിളി പ്രസംഗം നടത്തുന്നത് കൂടിയിട്ടുണ്ട്. ടിപ്പു സുല്‍ത്താനും സവര്‍ക്കറും തമ്മിലാണ് തെരഞ്ഞെടുപ്പിലെ മത്സരമെന്നും ടിപ്പുവിന്‍റെ ആളുകളെ കൊല്ലണമെന്നും അടുത്തിടെ പറഞ്ഞത് ബി.ജെ.പി സംസ്ഥാന അധ്യക്ഷനും എം.പിയുമായ നളിന്‍ കുമാര്‍ കട്ടീല്‍ ആണ് ലവ് ജിഹാദില്‍ ഒരു പെണ്‍കുട്ടി നഷ്ടപ്പെട്ടാല്‍ പത്ത് മുസ്ലിം പെണ്‍കുട്ടികളെ കെണിയില്‍പെടുത്തണമെന്നും ഹിന്ദുക്കള്‍ ആയുധം മൂര്‍ച്ചകൂട്ടി വെക്കണമെന്നും ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ആഹ്വാനം ചെയ്തു.
പ്രതിപക്ഷ നേതാവും മുന്‍മുഖ്യമന്ത്രിയുമായ സിദ്ദരാമയ്യയെ കൊല്ലണമെന്നാണ് അടുത്തിടെ മന്ത്രി അശ്വത് നാരായണ്‍ മാണ്ഡ്യയില്‍ പറഞ്ഞത്.മുസ്ലിംകള്‍ ‘ജിഹാദി നായ്ക്കള്‍’ ആണെന്നും ഒരു ഹിന്ദുവിനെ കൊന്നാല്‍ പകരം എട്ട് മുസ്ലിംകളെ കൊല്ലണമെന്നുമാണ് തുമകുരുവില്‍ വിശ്വഹിന്ദുപരിഷത് നേതാവ് ശരണ്‍ പമ്ബ്വെല്‍ പ്രസംഗിച്ചത്.ബംഗളൂരു കഴിഞ്ഞാല്‍ ബിദര്‍, കലബുറഗി, ശിവമൊഗ്ഗ എന്നീ ജില്ലകളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതല്‍. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്രയടക്കം പറയുന്നുണ്ടെങ്കിലും നടപടികള്‍ പക്ഷപാതപരമെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്.
അടുത്തിടെയുണ്ടായ വെറുപ്പ് പ്രചരണ പ്രസംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിയെ കാണാന്‍പോലും തങ്ങള്‍ക്ക് അനുമതി കിട്ടിയിട്ടില്ലെന്ന് ‘കാമ്ബയിന്‍ എഗൈന്‍സ്റ്റ് ഹേറ്റ് സ്പീച്ച്’ അംഗം വിനയ് ശ്രീനിവാസ് പറയുന്നു. ഇത്തരം സംഭവങ്ങളില്‍ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ദിവസം പൊലീസ് ഐ.ജി.പി (പബ്ലിക് ഗ്രീവന്‍സസ് ആന്‍ഡ് എച്ച്.ആര്‍) ദേബജിത് റേയെ സന്ദര്‍ശിച്ച് സാമൂഹികപ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നുവെങ്കിലും സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി
എറണാകുളത്ത് ട്രെയിന്‍ മിസ്സായി; ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ് അടുത്ത ട്രെയിനില്‍ പിന്നാലെയെത്തി, രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍
ഷൊര്‍ണൂര്‍: ഡല്‍ഹിയിലേക്കുള്ള രാജധാനി എക്സ്പ്രസില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് വിളിച്ചുപറഞ്ഞ യാത്രക്കാരന്‍ അറസ്റ്റിലായി.രാജസ്ഥാന്‍ സ്വദേശി ജയ് സിങ് റാത്തോഡ് (46) ആണ് അറസ്റ്റിലായത്.സംഭവത്തെക്കുറിച്ച് റെയില്‍വേ പൊലീസ് പറയുന്നതിങ്ങനെ: രാജധാനി എക്സ്പ്രസില്‍ എറണാകുളത്തുനിന്ന് കയറാന്‍ ജയ് സിങ് ടിക്കറ്റെടുത്തിരുന്നു.
എന്നാല്‍, ട്രെയിന്‍ പുറപ്പെടുന്ന സമയത്ത് ഇയാള്‍ക്ക് സ്റ്റേഷനില്‍ എത്താനായില്ല. തുടര്‍ന്ന് 139 നമ്ബറില്‍ വിളിച്ച് ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു.തൊട്ട് പിറകെയുള്ള ട്രെയിനില്‍ തൃശൂരിലെത്തിയാലും കയറിപ്പറ്റാനാകില്ലെന്ന് അറിഞ്ഞതോടെയാണ് ഇങ്ങനെ ചെയ്തത്. സന്ദേശം ലഭിച്ചതിന് പിറകെ രാജധാനി എക്സ്പ്രസ് ഷൊര്‍ണൂര്‍ ജങ്ഷനില്‍ നിര്‍ത്തിയിട്ട് പരിശോധന നടത്തി. രണ്ടര മണിക്കൂറോളം പരിശോധന തുടര്‍ന്നു.
ഈ സമയം തൃശൂരില്‍ ട്രെയിനിറങ്ങിയ ജയ് സിങ് ഓട്ടോറിക്ഷയില്‍ ഷൊര്‍ണൂരിലെത്തി നിര്‍ത്തിയിട്ട ട്രെയിനില്‍ കയറിക്കൂടുകയായിരുന്നു.എറണാകുളത്തുനിന്ന് ജയ് സിങ് കയറിയിട്ടില്ലെന്ന വിവരവും ശേഖരിച്ചിരുന്നു. എന്നാല്‍, ബുക്ക് ചെയ്ത ബര്‍ത്തില്‍ ജയ് സിങ് ഇരിക്കുന്നുണ്ടായിരുന്നു. സംശയം തോന്നി ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിനില്‍ കയറിപ്പറ്റാനുള്ള കുബുദ്ധി വെളിവായത്