Home Featured ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രിക്കറ്റർ ഷമിയുടെ ഭാര്യ

ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണം; പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് ക്രിക്കറ്റർ ഷമിയുടെ ഭാര്യ

ന്യൂഡൽഹി: ഇന്ത്യയുടെ പേര് ഭാരത് അല്ലെങ്കിൽ ഹിന്ദുസ്ഥാൻ എന്നാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി യുടെ ഭാര്യ ഹസിൻ ജഹാൻ.

രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടയിലാണ് ഹസിൻ ജഹാൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദേശ് മേര രംഗീല എന്ന ബോളിവുഡ് ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് താരം ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്.

‘നമ്മുടെ രാജ്യമാണ് നമ്മുടെ അഭിമാനം. ഞാൻ ഭാരതത്തെ ഇഷ്ടപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാൻ എന്നോ ഭാരത് എന്നോ മാത്രമായിരിക്കണം. ലോകം മുഴുവൻ നമ്മുടെ രാജ്യത്തെ ഹിന്ദുസ്ഥാൻ എന്നോ ഭാരത് എന്നോ വിളിക്കുന്ന രീതിയിൽ ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഞാൻ അഭ്യർത്ഥിക്കുന്നു’- എന്നാണ് സോഷ്യൽമീഡിയ പോസ്റ്റിൽ ഹസിൻ ജഹാൻ പറയുന്നു.

2014 ജൂൺ ആറിനാണ് ക്രിക്കറായ മുഹമ്മദ് ഷമിയെ നടിയും മോഡലുമായ ഹസിൻ ജഹാൻ വിവാഹം ചെയ്തത്. പിന്നീട് 2018ൽ ഷമിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിൻ ജഹാൻ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിന്നു. ഇതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. പിന്നീട് ഹസിൻ ജഹാൻ ഷമിക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് നൽകിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group