ബെംഗളൂരു: ഹൈക്കോടതിയിൽ വാദത്തിനിടെ അനാവശ്യമായി സംസാരിച്ചതിനു ഹാസൻ എം.പി. പ്രജ്വൽ രേവണ്ണയ്ക്ക് കോടതിയുടെ രൂക്ഷ വിമർശനം.2019ലെ ലോക്സഭ തിരഞ്ഞടുപ്പിൽ ചെലവഴിച്ച പണം സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മിഷനു നൽകിയ വിവരങ്ങളിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി എതിർ സ്ഥാനാർഥി മഞ്ജു നൽകിയ ഹർജി പരിഗണിക്കവേയാണ് സംഭവം.
വിചാരണയ്ക്കിടെ പ്രജ്വൽ തന്റെ അഭിഭാഷകനുമായി നർമ സംഭാഷണത്തിൽ ഏർപ്പെട്ടതാണ് ജഡ്ജി ജസ്റ്റിസ് കെ. നടരാജനെ ചൊടിപ്പിച്ചത്.കോടതിക്ക് അകത്താണ് നിൽക്കുന്നതെന്ന കാര്യം മറക്കരുതെന്നും നിലവിട്ടു പെരുമാറിയാൽ നടപടി നേരിടേണ്ടി വരുമെന്നും ജഡ്ജി മുന്നറിയിപ്പ് നൽകി. ദളിന്റെ ഏക ലോക്സഭാംഗമാണ് പ്രജ്ജ്വൽ.
ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ താല്പര്യത്തിനായി ദുരുപയോഗം ചെയ്തു; ഗൂഗിളിന് 1337 കോടി രൂപ പിഴ
ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളെ വാണിജ്യ താല്പര്യത്തിനായി ദുരുപയോഗം ചെയ്തതിന് ടെക് കമ്ബനിയായ ഗൂഗിളിന് കോംപറ്റിഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ (സിസിഐ) 1,337 കോടി രൂപ പിഴ ചുമത്തി.ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മൊബൈലുകളെ വാണിജ്യ താല്പര്യത്തിനനുസരിച്ച് ഗൂഗിള്‍ ദുരുപയോഗം ചെയ്തതെന്ന് സിസിഐ കണ്ടെത്തി.ഗൂഗിളിന്റേതാണ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ്.
ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് (എംഎഡിഎ) പോലുള്ള കരാറുകളിലൂടെ ഗൂഗിള്‍ അവരുടെ ആപ്പുകളും നിര്‍മാണ വേളയില്‍ മൊബൈല്‍ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇങ്ങനെ സേര്‍ച് ആപ്, വിജറ്റ്, ക്രോം ബ്രൗസര്‍ എന്നിവ ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ എതിരാളികളെ അപേക്ഷിച്ച് കാര്യമായ മത്സരാധിഷ്ഠിത നേട്ടം ഗൂഗിള്‍ സ്വന്തമാക്കിയെന്നും സിസിഐയുടെ പ്രസ്താവനയില്‍ പറയുന്നു.
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ നിര്‍മാണ വേളയില്‍ തന്നെ സേര്‍ച് എന്ജിന് ഡീഫോള്‍ട്ടാക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നുവെന്ന് 2019ല്‍ കോംപറ്റീഷന്‍ കമ്മിഷന് പരാതി ലഭിച്ചിരുന്നു. ന്യായമല്ലാത്ത വിപണന രീതികള്‍ പാടില്ലെന്നും കമ്മിഷന് മുന്നറിയിപ്പ് നല്കി. ഗൂഗിളിന്റെ സേര്‍ച് എന്ജിന് ഉപയോഗിക്കാന്‍ ഒരു സാമ്ബത്തിക ഓഫറുകളും സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് നല്‍കരുതെന്നും കമ്മിഷന് നിര്‍ദേശിച്ചു.