ബംഗളൂരു: വിനോദ സഞ്ചാര കേന്ദ്രമായ ഹംപിയില്‍ മൂന്നുദിവസത്തെ ഉത്സവത്തിന് ഫെബ്രുവരി രണ്ടിന് തുടക്കമാവും. ഹംപി ഉത്സവ് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും.കഴിഞ്ഞമാസം നടക്കേണ്ട ഹംപി ഉത്സവ് സംസ്ഥാനത്തെ കടുത്ത വരള്‍ച്ച സാഹചര്യം മുൻനിര്‍ത്തി നീട്ടിവെക്കുകയായിരുന്നു. തദ്ദേശ കലാകാരന്മാരെ ഉള്‍പ്പെടുത്തി വൻ ആഘോഷമായി പരിപാടി നടത്താൻ ജില്ല അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായി വിജയനഗര ജില്ല ചുമതലയുള്ള മന്ത്രി ബി.ഇസെഡ്. സമീര്‍ അഹമ്മദ് ഖാൻ പറഞ്ഞു. ഹംപി ഉത്സവിന്റെ നടത്തിപ്പ് സംബന്ധിച്ച് വൈകാതെ ജനപ്രതിനിധികളടക്കമുള്ളവരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയ സംഭവം; അന്വേഷണത്തിനായി കേന്ദ്ര സംഘം ഇന്ന് കാസര്‍കോടെത്തും
എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയ സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി കേന്ദ്ര സംഘം ഇന്ന് കാസര്‍കോടെത്തും.ദേശീയ ഹരിത ട്രിബ്യൂണല്‍ സംഘത്തിന്റെ നേതൃത്തിലാണ് കേന്ദ്ര സംഘം കാസര്‍കോട് എത്തുന്നത്. കര്‍ണാടക ഉടുപ്പിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടത്തുന്നത്.എൻഡോസള്‍ഫാൻ അശാസ്ത്രീയമായി കുഴിച്ചുമൂടിയതിനാല്‍ വര്‍ഷങ്ങള്‍ കഴിയുമ്ബോള്‍ ഭൂഗര്‍ഭ ജലസ്രോതസുകളില്‍ മാരക വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
തുടര്‍ന്നാണ് അന്വേഷണം നടത്താൻ കേന്ദ്ര സംഘം തീരുമാനിച്ചത്.കാസര്‍കോട് മിഞ്ചിപദവിലെ ഉപയോഗശൂന്യമായ കിണറ്റിലാണ് എൻഡോസള്‍ഫാൻ കുഴിച്ചുമൂടിയത്. 2013- ലാണ് വിവരം പുറത്തറിയുന്നത്. പ്ലാന്റേഷൻ കോര്‍പ്പറേഷൻ മുൻ തൊഴിലാളിയാണ് സംഭവം വെളിപ്പെടുത്തിയത്.