മംഗ്ളുറു: യാത്രക്കാരനെ വിമാനത്താവളത്തില്‍ ഇറക്കാന്‍ വന്ന കാറില്‍ നാടന്‍ തോക്കുകളും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെത്തി.പാര്‍കിംഗ് ഏരിയയില്‍ സി ഐ എസ് എഫ് സേന പരിശോധന നടത്തുന്നതിനിടെയാണിത്.കാര്‍ ഓടിച്ച ഉടുപ്പി ബ്രഹ്മാവര്‍ സ്വദേശി റെയ്നോള്‍ഡ് ഡിസൂസ (24) യെ അറസ്റ്റ് ചെയ്തു. ബന്ധുവിനെ വിമാനത്താവളത്തില്‍ ഇറക്കി മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. രണ്ടു നാടന്‍ തോക്ക്, പലതരം കത്തികള്‍, സ്ക്രൂ ഡ്രൈവര്‍, മുളകുപൊടി പാകെറ്റ്, നൂല്-കയര്‍ ഉണ്ടകള്‍, വെടിമരുന്ന് എന്നിവയാണ് പിടിച്ചെടുത്തത്. വേട്ടക്ക് ഉപയോഗിക്കുന്ന സാധനങ്ങളാണെന്നാണ് ഇയാള്‍ സി ഐ എസ് എഫിനോട് പറഞ്ഞത്. കുടുതല്‍ അന്വേഷണത്തിന് കേസ് ബജ്പെ പൊലീസിന് കൈമാറി.